Posts

Showing posts with the label ഐക്യം

വിഘടിത ശ്രമങ്ങൾ അപഹാസ്യമാണ്

Image
   മുജാഹിദ് പ്രസ്ഥാനത്തിന്റെ പുനരേകീകരണം ആത്മാഭിമാനത്തോടെയാണ് മുജാഹിദ്‌ പ്രവർത്തകർ ഏറ്റെടുത്തത്. മുജാഹിദ് പ്രസ്ഥാനത്തോട് മമത പുലർത്തുന്നവരും വ്യത്യസ്ഥമായ രാഷ്ട്രീയ സാമൂഹിക മണ്ഡലങ്ങളിൽ പ്രവർത്തിക്കുന്നവരും 'നവോത്ഥാന പ്രസ്ഥാനത്തിന്റെ ' ഐക്യം ഏറെ പ്രതീക്ഷയോടെയാണ് വീക്ഷിച്ചത്.      കോഴിക്കോട് കടപ്പുറത്ത് ചേർന്ന പ്രഥമ 'ഐക്യപ്പെരുന്നാൾ ' മഹാസമ്മേളനത്തിൽ ഒത്തുചേർന്ന മുജാഹിദുകൾ അനുഭവിച്ച ആത്മ നിർവൃതി അനർവചനീയ്യമാണ്.      വ്യത്യസ്ഥ കോണുകളിൽ നിന്നും ഒരേ ദിശയിലേക്ക് മാത്സര്യത്തോടെ പ്രവർത്തിച്ചിരുന്ന ഇരു സംഘങ്ങൾക്കിടയിൽ 14 വർഷത്തെ കാലം തീർത്ത വിടവുകൾ ആഴമേറിയതാണ്. ഈ കാലയളവിൽ നാം പരസ്പരം അന്യരായി തീരുകയായിരുന്നു.   നമുക്കിടയിൽ പുതിയ സൗഹൃദങ്ങൾക്കും നവീന ദഅവാ സംരംഭങ്ങൾക്കും വഴിയൊരുക്കിയ മുജാഹിദ് ഐക്യം യഥാസ്ഥിക വിഭാഗത്തിനേറ്റ ശക്തമായ പ്രഹരമായിരുന്നു.    ഈ തണൽമരം പിഴുതെറിയാൻ ശ്രമങ്ങളുണ്ടാകുമ്പോഴും ആദർശ പ്രശോഭിതമായ തണലിൽ നിന്നും അകലാൻ ചിലർ വെമ്പൽ കൊള്ളുമ്പോഴും നിഷ്കളങ്കരായ മുജാഹിദ് പ്രവർത്തകരുടെ ഹൃദയം പിടയുകയാണ്.  ...

ഹിന്ദു മുസ്ലിം മൈത്രി ചരിത്രവും വര്‍ത്തമാനവും

Image
    ആധുനിക സമൂഹത്തില്‍ മതേതര ഇന്ത്യ നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി മത സ്പര്‍ധയാണ്. വര്‍ഗീയതയില്‍ നിന്നും അസഹിഷ്ണുതയില്‍ നിന്നും ഉടലെടുക്കുന്ന കലാപങ്ങളാല്‍ രക്ത പങ്കിലമാണ് സ്വതന്ത്ര ഭാരതം.  ഇത്തരം കലാപങ്ങള്‍ ഉണര്‍ത്തുന്നത് പരസ്പരം സ്‌നേഹത്തോടെയും ബഹുമാനത്തോടെയും വര്‍ത്തിക്കേണ്ട മതാനുയായികള്‍ കക്ഷി  ചേരുന്നുവെന്നും മതങ്ങള്‍ക്കിടയിലുള്ള അകലം ക്രമേണ കൂടിവരുന്നവെന്നതുമാണ്്. ഇന്ത്യയെന്ന രാഷ്ട്രം സ്ഥാപിതമാകുന്നത് നാന്വാത്വത്തില്‍ ഏകത്വം എന്ന തത്വത്തില്‍ നിന്നും എല്ലാ മതാനുയായികളുടെയും കൂട്ടായ പരിശ്രമത്തില്‍ നിന്നുമാണ്. എല്ലാ മതങ്ങളെയും നിരുപാധികം ഇരുകരങ്ങളും നീട്ടി പുണര്‍ന്ന ഒരു പാരമ്പര്യമാണ്. ഭാരതത്തിന്റേത്. കറുപ്പുവെളുപ്പ് എന്ന ബാഹ്യ വര്‍ണ്ണങ്ങളില്‍ മനുഷ്യനെവേര്‍തിരിച്ചിരുന്ന അമേരിക്കക്കാരോട് ചിക്കോഗോയിലെ വിവേകാനന്ദ ഗുരുവിന്റെ പ്രസംഗം ഈ യാഥാര്‍ത്ഥ്യത്തെ ശരി വെക്കുന്നു. അദ്ദേഹം പ്രസംഗമാരംഭിക്കുന്നത്  'ഞാന്‍ വരുന്നത് വ്യത്യസ്ത മതങ്ങളെയും ദര്‍ശനങ്ങളെയും ഇരു കരങ്ങളും നീട്ടി സ്വീകരിച്ച ഭാരതത്തില്‍ നിന്നുമാണ്' എന്നു പ്രഖ്യാപിച്ച് കൊണ്ടാണ്. പല നിറത്തിലും വര...