Posts

Showing posts with the label ബസ്സ്

ബസ്സ്

Image
പണ്ട് ബസ്സിൽ പോകുമ്പോൾ എത്രയെത്ര ചോദ്യങ്ങളായിരുന്നു. ഡ്രൈവറുടെ കയ്യിലെ  കറങ്ങുന്ന വളയത്തെക്കുറിച്ച് മുഴങ്ങുന്ന ഹോണിനെക്കുറിച്ച്... നിർത്താനും കുതിക്കാനും നീട്ടിയടിക്കുന്ന ബെല്ലിനെക്കുറിച്ച്.... കാഴ്ച്ചകൾ മറയുന്നത് കണ്ട്  കണ്ണു നിറഞ്ഞ കുഞ്ഞിനോടമ്മ ഉത്തരങ്ങൾ ഓരോന്നായി  ചൊല്ലിക്കൊടുത്തു. മുകളിലെ നീളൻ കമ്പികൾ  കൈയ്യിലൊതുങ്ങുമ്പോൾ പഴയ പുഞ്ചിരി മുഖത്തില്ല. ആൾകൂട്ടത്തിനിടയിലും തനിച്ചീ  വിന്റോ സീറ്റിനരിക്പറ്റുമ്പോൾ ഉലയുന്ന ചോദ്യങ്ങൾക്ക്  ഉത്തരം പറയാൻ  ഇന്നൊരാളില്ല. ഇടുങ്ങിയ വഴിയിലൂടെ ആ വാഹനം  ഞെരുക്കത്തോടെ ഓടികൊണ്ടിരുന്നു.