Posts

Showing posts with the label kavitha

മരപ്പാവകൾ

Image
തെരുവിൽ പിടയുന്ന പ്രാണൻ, പൊഴിയുന്ന ജീവൻ കേഴുന്നു ഒരിറ്റു ശ്വാസത്തിനായി. ഈ ആകാശവും വിറ്റവർ. അന്നത്തിനായി കരയുന്നു മക്കൾ നമ്മുടെ നിലവും കവർന്നവർ. കുടിനീരിനായി കേണു പൈതങ്ങൾ നീരുറവയും കവർന്നവർ. ശ്വാസവും വിശ്വാസവും  ഊറ്റി വർഗ്ഗവെറി നിറച്ചവർ. നിശ്ശബ്ദരായ മരപ്പാവകളേ,  നിങ്ങളുടെ മുഷ്ടി ചുരുട്ടലും ഉയർന്ന മുദ്രാവാക്യങ്ങളും  എന്നേ നിലച്ചിരിക്കുന്നു. ഇന്ന് നിങ്ങളത്രേ നല്ല പൗരന്മാർ, നല്ല ദേശസ്നേഹികൾ !

കറുപ്പും വെളുപ്പും

Image
രാത്രിയിൽ നാം ഒരുപാട്  നേരം സംസാരിച്ചിരുന്നപ്പോഴും ഉടലും ചൂരും ചുരന്നെടുത്തപ്പോഴും ഞാൻ നിനക്ക് അന്യനല്ല. ചോര ഊറ്റിക്കുടിക്കുമ്പോൾ ഞാൻ നിനക്ക്  ഭ്രഷ്ടനല്ല. പുലർന്നപ്പോൾ ഞാൻ കറുത്തും  നീ വെളുത്തും. വെളുത്ത- പകലിൽ നാം അന്യരായി. എനിക്കു വേറെ, നിനക്കു  വേറെ നടപ്പാതകൾ... വേറെ വേറെ ശൗചാലയങ്ങൾ, സ്കൂളുകൾ, ആരാധനാലയങ്ങൾ... ഞാൻ പറഞ്ഞതെല്ലാം കളവായി.  ഒരേ അച്ഛനമ്മമാരിൽ പിറന്നിട്ടും  നാം എങ്ങനെ രണ്ടു നിരയിലായി..? നിന്റെ നിഴലുകൾക്ക്  എന്റെ  നിറമാണ്. നിന്റെ ചോരക്ക് - എന്റെ ചോരയുടെ ഗന്ധമാണ്. വിശന്നാൽ നാം ഇരുവരും  കരയുന്നു. എന്നിട്ടും, നാം എങ്ങനെ രണ്ടു വർഗ്ഗമായി..? എടോ., ഈ കറുപ്പൊരു വർഗ്ഗമല്ല, വർണ്ണമാണ്! ഈ ലോകം  ഞങ്ങൾ കറുത്തവരുടേത് കൂടിയാണ്.

കലാകുടുംബം

Image
വെട്ടിത്തിരുത്തലിനൊടുവിൽ മഹാകാവ്യമെഴുതി ക്ഷീണിച്ച യുവകവി കലാകുടുംബത്തിനായി തീൻമേശയിൽ അഭിമാനപുരസ്സരം വെച്ചു. ആദ്യ പേജുകൾ കൊണ്ടു പത്നി തീ പുകച്ചു ടെലിഫോൺ എൺട്രി  തീർന്നപ്പോൾ നമ്പറെഴുതാൻ  അമ്മ ഒരു പേജും, ചെവി കടിച്ചപ്പോൾ  അച്ഛനൊരു പേജും കീറി. കരുണയാൽ കീറാതെ ഇളയവൻ ചായം  തേച്ചു മറ്റൊരു പേജിൽ. മൂത്തവൾ മനോഹരമായ  പനിനീർ പൂക്കളാണുണ്ടാക്കിയത്. വീണ്ടുമയാൾ എഴുതാനിരുന്നു....

കവിത

Image
വിരസമാം രാവുകൾ വസന്തമാക്കിയ നിത്യകന്യകേ നിനക്ക് മംഗളം നിൻ പ്രണയ ചൂടേറ്റ് വിരിഞ്ഞതാണ് എൻ കവിതകൾ ഏറെയും. നിൻ പ്രണയ സ്പർശമേറ്റ് വിരിയാൻ കൊതിക്കുന്നു ഇനിയുമെത്രയോ കവിതകൾ