കണ്ണീരും പുഞ്ചിരിയുംഖലീൽ ജിബ്രാൻ
അവരുടെ സന്തോഷത്തിന് പകരമായി ഞാനെൻ ഹൃദയവേദന പകരം നൽകില്ല. അവർ അട്ടഹാസിക്കുമ്പോൾ... വേദന മറക്കും മിഴിനീരിനു പകരമായി ഭൂമിയിലൊന്നുമില്ല. ജീവിതം കണ്ണീരും പുഞ്ചിരിയുമായിരുന്നെങ്കിൽ... കണ്ണുനീർ ഹൃദയം ശുദ്ധമാക്കുന്നു. അതിലായി ജീവിത രഹസ്യങ്ങൾ വെളിവാകുന്നു നിഗൂഢതകളും. പുഞ്ചിരി എൻ പൂർവ്വികരുടെ പൈതൃകത്തിലേക്കടുപ്പിക്കുന്നു. ദൈവ സ്തുതി കീർത്തനത്തിനടയാളമായിത്തീരുന്നു. കണ്ണുനീർ തകർന്ന ഹൃദയം ചേർക്കുന്നു. എൻ സാനിധ്യത്തിൽ പുഞ്ചിരി സന്തോഷത്തിൻ അടയാളമാകുന്നു. ഈ നിരാശാജനക ജീവിതത്തിൽ ആശാ പ്രതീക്ഷയിൽ മരിക്കാൻ കൊതിപ്പു ഞാൻ . ദാഹാർത്തനായി എൻ മനം സ്നേഹ സൗന്ദര്യത്തിൻ ആഴിയിലലിയണം എങ്കിലും, അതി വ്യർഥമാം ലോകത്തിൽ അഭിരമിക്കുന്നവരേറയും കാണുന്നു ഞാൻ അപ്പോൾ, പ്രതീക്ഷയുടെ വിളിയാളം ഞാൻ കേൾക്കുന്നു. അത് സംഗീതത്തേക്കാൾ എത്ര സുന്ദരം