Posts

Showing posts with the label മനുഷ്യൻ

നിങ്ങൾ ഈ ഭൂപടത്തിൽ എവിടെയാണ്..?

Image
   തികഞ്ഞ പൊങ്ങച്ചക്കാരനായ  ഒരുവനോട് ഗുരു പറഞ്ഞതാണ്  ഒരു ഭൂപടമെടുക്കുക തിരയുക,  താങ്കൾ എവിടെയാണെന്ന്..? മനുഷ്യന്റെ   നിസ്സാരത ബോധ്യപ്പെടാൻ ഇത്തരമൊരു ഒരു ചെറു പരീക്ഷണം  തന്നെ ധാരാളം. എത്ര വലിയ  ഭരണാധികാരിയും ഭൂപടത്തിൽ ഒരു ബിന്ദുവായി പോലും കാണില്ല.  അവന്റെ രാജ്യം   ചെറിയൊരു രേഖയായി ഗോളത്തിൽ എവിടെയെങ്കിലും കണ്ടാൽതന്നെ  അവന്റെതല്ലാത്ത, അവന് കീഴ്പ്പെടുത്താനാകാത്ത  ഭൂപ്രദേശങ്ങളാൽ ഇനിയും ബാക്കിയാണ് ഭൂഗോളം.    ഈ മഹാ പ്രപഞ്ചത്തിൽ കൂറ്റൻ നക്ഷത്രങ്ങൾക്കും ഗ്രഹങ്ങൾക്കിടയിൽ ഒരു ചെറുഗോളമായി മാത്രം കാണുന്ന കുഞ്ഞു ഭൂമിയുടെ  കാര്യമാണ് പറഞ്ഞത് അപ്പോൾ ഈ പ്രപഞ്ചത്തിൽ എങ്ങനെയാണ് ഒരാളെ അടയാളപ്പെടുത്തുക..? അവനും അവന്റെ രാജ്യവും അർദ്ധ ബിന്ദുവായി പോലും  കാണപ്പെടില്ല.    നൂറു നില കെട്ടിടത്തിൽ നിന്ന്  നോക്കുമ്പോൾ  കാണുന്ന കുഞ്ഞു മനുഷ്യരിൽ താനുൾപ്പെടുന്നുവെന്നറിയുമ്പോഴാണ് അഹന്തയുടെ മുള്ളൊടിയുന്നത് .   തന്നെക്കാൾ സമ്പൽ സമൃദ്ധിയിൽ ജീവിച്ചവർ കടക്കെണിയിൽ ഉലയുന്നത്  കാണുമ്പോഴും  തന്ന...