Posts

Showing posts with the label malayalam

ഞാനൊന്ന് എന്റെ മകളെ ചുംബിച്ചോട്ടേ.....

Image
   സ്ക്കൂൾ കലോത്സവ നാടക വേദികളിൽ പോലും ബാലപീഢനങ്ങളും ബലാത്സഗങ്ങളുമാണ് മുഖ്യ പ്രമേയമായിത്തീർന്നിരിക്കുന്നത്. പീഢനങ്ങൾക്ക് വേണ്ടി മാത്രം പത്രങ്ങൾ പേജുകൾ നീക്കിവക്കുന്നു. എവിടെയും കാണുന്നതും കേൾക്കുന്നതും പീഢനം തന്നെ.   ഇത്തരം കാഴ്ച്ചകളുടെ അതിപ്രസരണം മൂലം താൻ സുരക്ഷിതയെല്ലന്ന അരക്ഷിതാവസ്ഥ കൊച്ചു കുട്ടികളിൽ വരെ ഉടലെടുക്കുകയും സ്വന്തം പിതാവിനെ വരെ സംശയത്തോടെ നോക്കാൻ പ്രേരിപ്പിക്കുകയും ചെയ്യുന്നു. ആർക്കും ആരെയും വിശ്വസിക്കനാകാത്ത അവസ്ഥ സംജാതമായിരിക്കുന്നു.       ഹയർ സെക്കണ്ടറി വിദ്യാർത്ഥികൾ എം.മുകുന്ദന്റെ 'അച്ഛൻ' എന്ന കഥയുടെ നാടകാവിഷ്കാരത്തിലൂടെ തന്റെ മകളെ നിഷ്കളങ്കമായി സ്നേഹിക്കുന്ന ഒരച്ഛന്റെ സ്നേഹത്തെ വെറും കാമമായി മറ്റുള്ളവർ സംശയിക്കുന്ന അവസ്ഥയെ  കൃത്യമായി അവതരിപ്പിച്ചു. നിരപരാധിത്വം തെളിയുന്നത് വരെ ജനങ്ങളുടെ കുത്തുവാക്കുകൾ കേൾക്കേണ്ടി വന്നു ആ അച്ഛന്. തന്റെ മകളെ നശിപ്പിച്ചത് താനെല്ലന്നു പറയേണ്ട ഗദികേട് എത്ര ഭയാനകമാണ്!   ഇന്നത്തെ പിതാക്കൾ പെൺമക്കളെ ചുംബിക്കാത്തത് സ്നേഹമില്ലാഞിട്ടെല്ല മറിച്ച് പേടിച്ചിട്ടാണ്. ലൈഗീകാസാ...

ഇനിയും ഈ പൈതൃകം മാതൃഭൂമിക്ക് അവകാശപ്പെടാനാകുമോ?

    സ്വാതന്ത്ര്യ സമരങ്ങൾക്ക് ആവേശം പകരുകയെന്ന ലക്ഷ്യത്തോടെ 1923 ൽ സ്ഥാപിതമായ പത്രസ്ഥാപനമാണ് മാതൃഭൂമി. സ്വാതന്ത്ര്യ സമര സേനാനി കെ.പി കേശവമേനോൻ ആയിരുന്നു പ്രഥമ പത്രാധിപൻ. പത്രപ്രസാധനത്തിനായി ജനങ്ങളിൽ നിന്ന്  ഓഹരികൾ സമാഹരിച്ച് ആരംഭിച്ച പ്രസ്തുത പത്രം മലയാളത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ പത്രമായി മാറിക്കഴിഞ്ഞിരിക്കുന്നു.     എന്നാൽ സ്വാതന്ത്ര്യ സമരത്തിലും സാമൂഹിക പരിഷ്കരണത്തിലും മുഖ്യപങ്ക് വഹിച്ച മാതൃഭൂമിയിന്ന് ഇസ്ലാമോഫോബിയയുടെ കരിംപുക ശ്വസിച്ച് വിഷം ചീറ്റിക്കൊണ്ടിരിക്കുകയാണ്. ഈയടുത്തുണ്ടായ ചില സംഭവ വികാസങ്ങൾ ഈ പ്രസ്ഥാവനയെ ശരിവെക്കുന്നതാണ്.     റിപ്പോർട്ടർ ഡസ്ക്കിലെത്തുന്ന വാർത്തകളിൽ മുസ് ലിം പേരുകളുണ്ടെങ്കിൽ വെണ്ടക്കാ ക്ഷരത്തിൽ ഫോട്ടോ സഹിതം വാർത്ത കൊടുത്ത് 'മുസ്ലിം ഭീകരത' സൃഷ്ടിക്കുന്നതിൽ മറ്റ് മുഖ്യധാരാ മാധ്യമങ്ങളെന്ന പോലെ മാതൃഭൂമിയും പിന്നിലല്ല.    പ്രവാചക വിദ്വേഷം വീണ്ടും പുനർ പ്രസിദ്ധീകരിക്കുക വഴി മുസ്ലിം 'വികാരജീവികളിൽ ' പ്രകോപനം നടത്തുകയെന്ന ശ്രമം പരാജയപ്പെട്ടതിനെ തുടർന്ന് 'ഇസ് ലാമിക ഭീകരത' തിരഞ്ഞ് നടക്കലായിരുന്നു മാത്ര...

സാമുദായിക ഐക്യമാണ് പ്രധാനം

Image
    അരാഷ്ട്രീയ ബോധത്തിന്റെ ചുഴിയിലകപ്പെട്ട് ഭിന്നിച്ച് കിടന്നിരുന്ന മുസ്ലിം സമുദായത്തിൽ ഐക്യവും രാഷ്ട്രീയ അവബോധവും ഉണ്ടാക്കുകയെന്ന ലക്ഷ്യത്തിൽ ഇസ്ലാഹി കൈരളിയുടെ ധൈഷണിക നേതൃത്വം കെ.എം മൗലവിയാണ്  തങ്ങൻമാരെ  ലീഗിന്റെ നേതൃ പഥത്തിലേക്ക് കൊണ്ടുവന്നത്. കോഴിക്കോട്ടെ വർത്തക പ്രമുഖനും ജനസമ്മതനുമായിരുന്ന ബാഫഖി തങ്ങളെ മുസ്ലിം ലീഗിന്റെ നേതൃ നിരയിലേക്ക് കൈപിടിച്ചുയർത്തിയത് ഈ  ഉദ്ദേശത്തിലായിരുന്നു. അന്ന് മുതലാണ് ലീഗ് നേതൃത്വം തങ്ങൻമാരിലൂടെ കൈമാറ്റം ചെയ്യാൻ ആരംഭിച്ചത്.    പരസ്പരം അഭിപ്രായ വ്യത്യാസങ്ങൾ നിലനിൽക്ക തന്നെ സാമുദായിക നന്മക്കായ് ഒരുമിച്ച് പ്രവർത്തിക്കാൻ അവർക്ക് സാധിച്ചു. തിരൂരങ്ങാടി മുജാഹിദ് പള്ളിക്ക് തറക്കല്ലിടാനും ഗഫൂർ മൗലവിയുടെ ഈദ് ഗാഹിൽ പങ്കെടുക്കാനും തങ്ങൻമാർക്ക് സാധിച്ചത് ഈ അഭിപ്രായ വ്യത്യാസങ്ങൾ നിലനിൽക്ക തന്നെയാണ്.   ഒമ്പതാമത് മുജാഹിദ് സംസ്ഥാന സമ്മേളനത്തിൻ പങ്കെടുത്ത് കൊണ്ട് ഞാൻ സമസ്ഥക്കാരൻ തന്നെയാണ്, സാമുദായിക ഐക്യത്തിന് വേണ്ടിയാണ് താൻ സമ്മേളനത്തിൽ പങ്കെടുത്തതെന്ന് ധീരമായി പ്രഖ്യാപിക്കുവാൻ യുവതലമുറയിലെ തങ്ങൻമാരായ റശീദ് അലി ശി...

അക്ബർക്കയുടെ അസാനിദ്ധ്യം നികത്താനാകാത്ത വിടവുകൾ തീർക്കുന്നു

Image
    സമ്മേളനത്തിന്റെ തിരക്കിനിടയിൽ മുഖപുസ്തകം പരതാൻ സമയം ലഭിച്ചിരുന്നില്ല. സമാപന ദിവസം അർദ്ധരാത്രിയോടെയാണ് നെറ്റ്-വർക്ക്  ക്ലിയറായത്. വ്യത്യസ്ഥ സെഷനുകളുടേയും പങ്കെടുത്ത പണ്ഡിതൻമാരുടേയും സാക്ഷികളായ ജനസഞ്ചയത്തിന്റേയും ചിത്രങ്ങളാൽ സോഷ്യൽ മീഡിയ നിറഞിരുന്നു.      നയനാനന്തത്തോടെ  ചിത്രങ്ങൾ കാണുന്നതിനിടയിലാണ് അക്ബർ സാഹിബിന്റെ ഗൾഫിൽ നിന്നുള്ള കോൺഫ്രൻസ് വീഡിയോ കാണാനിടയായത്.  ഞാൻ പങ്കെടുക്കാത്ത ആദ്യ മുജാഹിദ് സമ്മേളനമാണിതന്നും  ഉപ്പയുടെ കൈ പിടിച്ച് സമ്മേളന നഗരിയിൽ വന്നതുമുതലുള്ള അദ്ദേഹത്തിന്റെ ഓർമ്മകൾ പങ്കുവെക്കപ്പെട്ടപ്പോൾ ഏതൊരു മുജാഹിദ് പ്രവർത്തകനേയും പോലെ എന്റെ കണ്ണുകളും നിറഞ്ഞു.  അക്ബർക്ക ഇല്ലാത്ത അല്ലെങ്കിൽ അദ്ദേഹത്തിന് പങ്കെടുക്കാൻ സാധിക്കാത്ത ആദ്യ സമ്മേളനം. മികച്ച സംഘാടകനായും പ്രോഗ്രാം ഓർഗനൈസറായും, പ്രഭാഷകനായും അദ്ദേഹം സമ്മേളനങ്ങളെ പ്രൗഢമാക്കിയിരുന്നു.    എ.പിയുടേയും അക്ബർക്കയുടേയും അസാനിധ്യം നികത്താനാകാത്ത വിടവുകൾ തീർക്കുന്നു....     ഫറോവയുടെ തിട്ടൂരങ്ങൾക്ക് വിധേയനായതിൽ നിന്ന് പിന്നീട് സുരക്ഷിതമ...

ഓഖി

Image
ശാന്തമീ തീരത്ത് വന്നവൾ അലമാല തീർത്ത് കൊണ്ട് അസ്തമയ  സൂര്യനും മങ്ങലേറ്റു.. ചക്രവാള സീമക്കു വിള്ളലേറ്റു കടൽ കറുത്തു മുഖം വിളർത്തു പലതും ഞെട്ടലോടെ അറ്റുപോയി കടൽ ഞണ്ടു മുമ്പേ അറിഞിരുന്നു കടൽ കാക്ക മുമ്പേ കടന്നിരുന്നു പറവകൾ മുമ്പേ പറന്നിരുന്നു മീനുകളെങ്ങോ മറഞ്ഞിരുന്നു പാവം അവൻ മാത്രം ഒന്നും അറിഞ്ഞതേയില്ല അവനോട് മാത്രംമാരും പറഞുമില്ല കുടിലിറങ്ങുമ്പോൾ അറിഞ്ഞില്ല ഒടുക്കത്തെ ഇറക്കമെന്ന് സഖിയുടെ നെറ്റിയിൽ മുത്തമിടുമ്പോൾ ഇനിയൊരിക്കലും കാണുകയില്ലന്നത് ഓർത്തതുമില്ല അച്ഛന്റെ മാറിൽ ഉറങ്ങുന്ന മക്കൾക്ക്  അച്ഛന്റെ ചിതയിൽ അവസാന കൊള്ളിവെക്കാൻ പോലും ആവുകയില്ലന്നും ഓർത്തതേയില്ല കുടിലുയർത്തുമ്പോൾ കരുതിയില്ല കടലെടുക്കുമെന്ന് വള്ളമെടുക്കുമ്പോൾ പറഞ്ഞില്ല പങ്കായവും ആ കൊടുംചതി കിളികളും പൈക്കളും കീടാണു പോലും  അറിഞിരുന്നത്രെ മർത്യൻ അവൻ മാത്രമൊന്നും അറിഞ്ഞതില്ല ആരും അവനോട് പറഞ്ഞുമില്ല

ഹിന്ദു മുസ്ലിം മൈത്രി ചരിത്രവും വര്‍ത്തമാനവും

Image
    ആധുനിക സമൂഹത്തില്‍ മതേതര ഇന്ത്യ നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി മത സ്പര്‍ധയാണ്. വര്‍ഗീയതയില്‍ നിന്നും അസഹിഷ്ണുതയില്‍ നിന്നും ഉടലെടുക്കുന്ന കലാപങ്ങളാല്‍ രക്ത പങ്കിലമാണ് സ്വതന്ത്ര ഭാരതം.  ഇത്തരം കലാപങ്ങള്‍ ഉണര്‍ത്തുന്നത് പരസ്പരം സ്‌നേഹത്തോടെയും ബഹുമാനത്തോടെയും വര്‍ത്തിക്കേണ്ട മതാനുയായികള്‍ കക്ഷി  ചേരുന്നുവെന്നും മതങ്ങള്‍ക്കിടയിലുള്ള അകലം ക്രമേണ കൂടിവരുന്നവെന്നതുമാണ്്. ഇന്ത്യയെന്ന രാഷ്ട്രം സ്ഥാപിതമാകുന്നത് നാന്വാത്വത്തില്‍ ഏകത്വം എന്ന തത്വത്തില്‍ നിന്നും എല്ലാ മതാനുയായികളുടെയും കൂട്ടായ പരിശ്രമത്തില്‍ നിന്നുമാണ്. എല്ലാ മതങ്ങളെയും നിരുപാധികം ഇരുകരങ്ങളും നീട്ടി പുണര്‍ന്ന ഒരു പാരമ്പര്യമാണ്. ഭാരതത്തിന്റേത്. കറുപ്പുവെളുപ്പ് എന്ന ബാഹ്യ വര്‍ണ്ണങ്ങളില്‍ മനുഷ്യനെവേര്‍തിരിച്ചിരുന്ന അമേരിക്കക്കാരോട് ചിക്കോഗോയിലെ വിവേകാനന്ദ ഗുരുവിന്റെ പ്രസംഗം ഈ യാഥാര്‍ത്ഥ്യത്തെ ശരി വെക്കുന്നു. അദ്ദേഹം പ്രസംഗമാരംഭിക്കുന്നത്  'ഞാന്‍ വരുന്നത് വ്യത്യസ്ത മതങ്ങളെയും ദര്‍ശനങ്ങളെയും ഇരു കരങ്ങളും നീട്ടി സ്വീകരിച്ച ഭാരതത്തില്‍ നിന്നുമാണ്' എന്നു പ്രഖ്യാപിച്ച് കൊണ്ടാണ്. പല നിറത്തിലും വര...

ഓഖി ചുഴലിക്കാറ്റ് ലക്ഷദീപ്

കേന്ദ്ര ഭരണ പ്രദേശമാണെങ്കിലും മലയാളികളായ നമ്മുടെ സംസ്ക്കാരത്തോട് ഏറെ സാദൃശ്യം പുലർത്തുന്നതാണ് ലക്ഷദ്വീപ് സമൂഹം. കാസർകോഡ് മുതൽ തിരുവനന്തപുരം വരെയുള്ള ദൂരത്തെക്കാൾ എത്രത്തോ കുറവാണ് ലക്ഷ ദ്വീപിലേക്കള്ള ദൂരം.    ഓഖി ചുഴലിക്കാറ്റ് ലക്ഷദീപ് തീരങ്ങളിലേക്ക് അടിച്ച് വീശുമ്പോൾ അഭയം പ്രാപിക്കാൻ മറ്റ് ഇടങ്ങളില്ലാത്ത സമുദ്രനിരപ്പിന് താഴെ സ്ഥിതി ചെയ്യുന്ന ദ്വീപിനേയും അവിടത്തെ നിവാസികളേയും കുറിച്ച് ഓർക്കുമ്പോൾ വേദനയാണ്.     സ്നേഹിക്കാൻ മാത്രം അറിയാവുന്നവരാണ് ദ്വീപുകാർ. വർഷങ്ങൾക്ക് മുമ്പ് സുഹൃത്ത് ഇത്തിഹാദിനൊപ്പം അവന്റെ ദ്വീപ് സന്ദർശിക്കാൻ അവസരം ലഭിച്ചപ്പോൾ ആ സ്നേഹസ്പർശം അനുഭവിച്ചറിഞ്ഞതാണ്. നാളത്തെ പ്രഭാതം എങ്ങിനെയാണ് ആ സമൂഹം വരവേൽക്കുന്നതെന്ന് ഒരു നിശ്ചയവുമില്ല.      അവസാന കച്ചിത്തുരുമ്പായ ഹെലിപേഡുകൾ പോലും കടലെടുത്തിരിക്കുന്നു. കപ്പലുകൾ എന്നേ സർവീസ് അവസാനിപ്പിച്ചിരിക്കുന്നു. വാർത്താ മാധ്യമങ്ങൾ താറുമാറായിരിക്കുന്നു.    റബ്ബേ നീ മാത്രമാണ്  ഏക അഭയം. ഞങ്ങളുടെ ലക്ഷദ്വീപ് സഹോദരങ്ങളേയും, കാറ്റും കോളും കൊണ്ട് കെടുതി അനുഭവിക്കുന്ന മുഴുവൻ സഹോദങ്...

സൗഹൃദമാണ് ഈ നാടിന്റെ പാരമ്പര്യം

Image

കഥ: ചായ മക്കാനിലെ സൗഹൃദങ്ങൾ

Image
   ഞങ്ങൾക്കും പറയാനുണ്ടെന്ന് ആക്രോശിച്ച് കൊണ്ട് നേതാവിന്റെ പ്രസംഗം അരങ്ങ് തകർത്ത് കൊണ്ടിരിക്കുന്നു. കാവി വസ്ത്രധാരികളായ ചിലർ അവിടെ ഇവിടെയുമായി മുഷ്ടി ചുരുട്ടി പല്ല് കടിച്ച് നിൽക്കുന്നു. ഇതൊന്നു മാറിയാതെ ചായമക്കാനിയിൽ കുശലം പറഞ്ഞ് കൊണ്ടിരുന്ന രാമുവും അബ്ദുവും 'ഹൈന്ദവ ഭീകരത'യുടെ വർത്തമാനങ്ങൾ കേട്ട് വാ പൊളിച്ച്‌ നിന്നു പോയി.  തങ്ങളുടെ സംസാരം തടസപ്പെടതിന്റെ ഈർശത പ്രകടിപ്പിച്ച് വീണ്ടുമവർ സംസാരം തുടർന്നു.    പെട്ടെന്നതാ മറ്റൊരു ആൾക്കൂട്ടം പ്രത്യക്ഷപ്പെട്ടിരിക്കുന്നു. കൊടിയും തോരണങ്ങളും പെട്ടന്ന് തന്നെ മാറി. 'ഇസ്ലാമിക ഭീകരതയെ' കുറിച്ച് കവിക്കൊടി ഉയർത്തിപ്പിടിച്ച് 'ജനരക്ഷാ' നേതാവ് പ്രസംഗിക്കുമ്പോൾ മറ്റു ചിലർ മുഖം കറുപ്പിച്ച് ക്രോധം വിസർജിച്ച്  മാറി നിന്ന് പിറുപിറുക്കുന്നു.     ദീർഘനിശ്വാസത്തിന് ശേഷം രാമുവും അബ്ദുവും നിറകണ്ണുകളോടെ പരസ്പരം ചോദിച്ചു. " ഇവർ നമ്മുടെ സൗഹൃദം അറുത്ത് മാറ്റുമോ.....? " ഒരുമിച്ചിരിക്കാൻ ഇനിയും നമുക്ക് കഴിയുമോ...? വർഗീയ കോമരങ്ങൾ തീർത്ത ബന്ധനങ്ങളുടെ  ചങ്ങലകെട്ടുകൾ തകർത്ത് അവർ വാരിപ്പുണർന്നു. രാമുവിന്റെ നെറ്റിയി...

പ്രവാസത്തിന്റെ സുഗന്ധം

Image
പ്രവാസത്തിന്റെ സുഗന്ധമുണ്ടോ?.... പ്രവാസത്തിന്റെ കൈപ്പു നിര് നുണഞവർ പറയും ഇല്ലെന്ന്. ഒരുവേള പ്രവാസം അഭ്യുന്നതി സമ്മാനിച്ചവരും പറയും പ്രവാസം പ്രയാസമാണെന്ന്.  കാരണം  പെറ്റുമ്മയേയും പ്രിയധർമിണിയേയും കൂടപ്പിറപ്പുകളേയും പിരിഞ്ഞിരിക്കമ്പോൾ വേദനിക്കാത്തവരില്ലല്ലോ...      എന്റെ ബാല്യകാല സ്മരണയിൽ ഉപ്പയുടെ പ്രവാസം ഒരുപാട് വേദനിപ്പിച്ചിട്ടുണ്ടെങ്കിലും പ്രവാസ ജീവിതത്തിന് താൽക്കാലിക വിരാമം കുറിച്ച് ഉപ്പ ലീവിന് വരുമ്പോൾ പ്രവാസം സുഗന്ധവും സമ്മാനിക്കാറുണ്ട്.     വീട് മുഴുവൻ ഫോറിന്റെ ഗന്ധം പരക്കുന്നു. "ഗൾഫിന്റെ മണം" ഞങ്ങളുടെ നാസാ ഗ്രന്ഥികളിൽ അടിച്ച് വീശികൊണ്ടിരിക്കും. ഈ പരിമളം ആസ്വധിക്കാൻ വേണ്ടി പെട്ടിയുടെ അടുത്തുതന്നെ കെടുക്കണമെന്ന് ഞങ്ങൾ വാശി പിടിക്കുമ്പോൾ ഉമ്മ പെട്ടിയുടെ  അരികിലായി പായ വിരിച്ച് തരും. നാളെ പെട്ടി തുറക്കുമ്പോൾ എന്താകും കിട്ടുകയെന്നറിയാൻ മനസ് വെമ്പൽ കൊള്ളുമ്പോൾ പെട്ടിയെ വാരിപ്പുണരുന്നു. വീണ്ടും ആഗ്രഹം മൂർച്ചിക്കുമ്പോൾ കുഞ്ഞി വിരലുകളെ കൊണ്ട് പെട്ടി തുറക്കാൻ (മാന്താൻ) ശ്രമിക്കും എന്നാൻ പെട്ടിയുടെ കട്ടിയുള്ള കാർബോഡ് ഭിത്തികൾ ഞങ്ങ...

വചനം : സൗഹൃദം

Image
😢 പിരിയില്ലന്ന് കരുതിയ എത്രയോ സൗഹൃദങ്ങളാണ് പാതിവഴിയിൽ അപരിചിതരായ് തീര്‍ന്നത്.👣

കവിത: നിരപരാധികൾ

Image
കബന്ധങ്ങളൊഴുകുന്ന നീർചാലുകൾക്ക് മുന്നിൽ മൂകരായി നിന്നവർ കർണപുടങ്ങളിൽ അലതല്ലും അട്ടഹാസങ്ങളൊക്കെയും നിർവികാരമായി തളളിയവർ കിതച്ചു കൊണ്ടോടുന്നു... തൊപ്പിയും  കാഷായ വസ്ത്രവും മതചിഹ്നങ്ങളൊക്കെയും കേമമായി ധരിച്ചവർ പ്രാർത്ഥനാ ഗീതങ്ങൾ ആരാധനാലയങ്ങളിൽ  മുഴങ്ങി അഴുക്കുചാലുകൾ മർത്ത്യന്റെ ഹൃദയത്തെ പിളർത്തി ബുദ്ധനും രാമനും നബി തിരുമേനിയും യേശുവും തേങ്ങുന്ന കാഴ്ചകളാണ് എവിടെയും ബുദ്ധൻ ബർമയിൽ പിടഞു മരിക്കുന്നു ബുദ്ധ സന്യാസികൾ നൃത്തം ചവിട്ടുന്നു. അഹിംസയുടെ യജ്ഞങ്ങൾ വേദങ്ങളിലൊളിപ്പിച്ച്  ഹിംസയുടെ പടവാളു തിരയുന്നു യേശുവിൻ സമാധാനമന്ത്രങ്ങൾ  കാറ്റിൽ പറത്തി അശാന്തി വിതക്കാൻ ശ്രമിക്കുന്നു. രമ്യതയരുളിയ രാമനെ പുറംതള്ളി ക്ഷേത്രം പടുത്തുയർത്തുമ്പോൾ അശാന്തി കുടിയേറുന്നു... രാമൻ പടിയിറങ്ങുന്നു.. കരുണാവാൻ നബി തെരുവിൽ ക്രൂശിക്കപ്പെടുമ്പോൾ ഐ.എസും, അൽ ക്വയ്ദയും താലിബാനും ആ നെഞ്ചിലേക്കു വെടിയുതിർക്കുന്നു. വേദനയോടെ അവർ  ഒരുമിച്ചു മൊഴിഞു ലോകമെ കേൾക്ക, ഞങ്ങൾ നിരപരാധികൾ അപരാധികൾ അവർ അനുയായികൾ

ഗുരുസാഗരങ്ങൾ

Image
  ആ ർ.സി.യു.പി  സ്ക്കൂൾ, ചെന്ത്രാപ്പിന്നി ഹയർ സെക്കണ്ടറി സ്ക്കൂൾ, ജാമിഅ സലഫിയ്യ പുളിക്കൽ ഇവയാണ് എന്റെ കലാലയ ജീവിതം സംഭവബഹുലമാക്കിയ കലാലയങ്ങൾ.    രണ്ട് പതിറ്റാണ്ടുകളിലായി ഈ കലാലയങ്ങളിലൂടെ അറിവ് പകർന്ന എത്രയോ ഗുരുവര്യൻമാർ.....  ഒ.വി വിജയന്റെ ഭാഷയിൽ പറഞ്ഞാൽ 'ഗുരുസാഗരങ്ങൾ' തന്നെയാണവർ.  യഥാർത്ഥത്തിൽ സ്ക്കൂളിൽ ബഞ്ചിലിരുത്തി പഠിപ്പിച്ചവർ മാത്രമല്ല പുസ്തകത്താളുകളിലൂടെയും പ്രഭാഷണങ്ങളിലൂടെയും അത്മബന്ധ സ്ഥാപിച്ച എത്രയോ എഴുത്തുകാരുണ്ട് അവരും എന്റെ അദ്ധ്യാപകരാണ്. അങ്ങനെ സുകുമാർ അഴീക്കോട് മാഷും, ഒ.എൻ.വി യും, എം.ടിയും, ബശീറും, റഫീക് അഹമ്മദും എംഎം അക്ബറും എന്റെ അദ്ധ്യാപകരായിത്തീർന്നു. നഴ്സറി സ്കൂൾ സ്കൂളിൽ പോകാൻ പ്രാപ്തനാക്കിയത് നഴ്സറിയാണ്. ആദ്യമായി നല്ലപാഠം പകർന്നതും നഴ്സറി തന്നെ. കുസൃതിക്കുരുന്നുകളെ അടക്കിയിരുത്താൻ എത്രമാത്രം പ്രയാസം ടീച്ചർ സഹിച്ചുവെന്നറിയുന്നത് ഒന്നാം ക്ലാസിൽ പഠിപ്പിക്കേണ്ടി വന്നപ്പോഴാണ്. യഥാർത്ഥത്തിൽ നാം ഏറ്റവും അധികം ആദരിക്കേണ്ടവർ നഴ്സറി, എൽ.പി അദ്ധ്യാ പകരെയാണ് എന്നാൽ സമൂഹം രണ്ടാം തരക്കാരായാണ് ഇവരെ കാണുന്നത് ആർ.സി.യു.പി  സ്ക്കൂൾ ...