Posts

Showing posts with the label book

ചിതലരിക്കുന്ന പുസ്തകങ്ങൾ

Image
    ''വിശക്കുന്ന മനുഷ്യാ നീ പുസ്തകം കയ്യിലെടുക്കൂ, അതൊരു ആയുധമാണ്‌'' ഇത് പറഞ്ഞത് ജർമ്മൻ കവിയായ ബെർടോൾഡ് ബ്രെഹ്താണ്  (1898-1956).    പുസ്തകം കൊണ്ട് പട്ടിണിമാറ്റാൻ കഴിയില്ല എന്നാൽ ആത്മാവിന്റെ വിശപ്പും ദാഹവും അകറ്റാം. പുസ്തകം ഒരു ആയുധമായാണ് ജ്ഞാനികൾ കണ്ടത്. മലയാളത്തിന്റെ പ്രിയ കവി വയലാർ 'വാളല്ലെൻ സമരായുധം'  എന്ന് അരുളിയതും ഇത് കൊണ്ടാണ്. വാളിനേക്കാൾ മൂർച്ചയുള്ള ആയുധമാണ് പുസ്തകം.     ഇടുങ്ങിയ ലോകത്തുനിന്ന് വിശാലമായ പറുദീസയിലേക്ക് പുസ്തകം വായനക്കാരനെ നയിക്കുന്നു. മറ്റൊരു കവി പറയുന്നുണ്ട് ''പുസ്തകങ്ങൾ നിങ്ങളെയും കൊണ്ട് യാത്ര ചെയ്യുന്നു നിങ്ങളുടെ പാദങ്ങൾ പോലും നീങ്ങാതെ'' രാജ്യത്തിന്റെ അതിർവരമ്പുകൾ നോക്കാതെ ഏതറ്റം വരേയും വായനക്കാരന് പോകാം. ഇത്രയും സ്വാതന്ത്രം ഒരു വായനക്കാരനല്ലാതെ മറ്റാർക്കാണ് ലഭിക്കുന്നത്.    ജിബ്രാനിലൂടെ ലബനാനിലെ പൈൻ മരങ്ങൾക്കിടയിലും ബിന്യാമീനിലൂടെ അറേബ്യൻ മരുഭൂമിയിലും നാമെത്രയോ നടന്നിരിക്കുന്നു.    എം.ടിയുടെ സേതുവായും ബഷീറിന്റെ മജീദായും എത്രയോ  കഥാപാത്രങ്ങളായി നാം സ്വയം മാറിയ...