ഈ രാജ്യം വിൽപ്പനക്ക്!
ഉറക്കമുണർന്നയാൾ വിളിച്ച് കൂവി പ്രഭോ.. ഈ രാജ്യം വിൽപ്പനക്ക് വെള്ളം, മണ്ണ്, വായു എല്ലാം വിൽപ്പനക്ക്. ആദായ വിൽപ്പന ! പളുങ്കു ഭരണിയിൽ നിന്ന് ചോദിച്ചവർക്കെല്ലാം പകുത്തു നൽകി. വിശാലമനസ്കനാം കച്ചവടക്കാരൻ തെല്ലാനന്ദത്തോടെ കൈകൊട്ടി. ഓ എത്ര മഹത്തരം ചരക്കുകൾ. തന്റെ പാഴ്സഞ്ചിയിൽ മതേതരത്വം, ഭരണഘടന ഇനിയും വിറ്റൊഴിയാൻ ബാക്കി നിൽക്കെ ഉള്ളിൽ സങ്കടം തിരതല്ലി. നാശം! ആരെയൊക്കെയോ പഴിച്ചു. പേടിക്കണ്ട, ഈ രാജ്യം നമ്മുടെ കൈയ്യിൽ തിരിച്ചെത്തും. 'മൃതഭൂമി'ക്ക് ഫോറിൻ മാർക്കറ്റിൽ ആവശ്യക്കാരില്ലത്രേ.