Posts

Showing posts with the label ഗ്രീഷ്മം

പൂമരം

Image
ആ പൂമരം വസന്തത്തി- ലെങ്കിലും പൂത്തുലയട്ടെ... ശിശിരവും ഹേമന്തവും വഴിമാറിയത് വസന്തം തീർക്കാനാണ് പൂക്കളെ ഗർഭംധരിക്കാനാണ് മധുവൂട്ടി  വിരുന്നൂട്ടാനാണ് അവളുടെ ചില്ലകൾ അറുത്തുമാറ്റാതിരിക്കാം വേരുകൾ പിഴുതെറിയാതിരിക്കാം മരവിച്ച ചുണ്ടുകൾ ചുംബിക്കും ഹിമകണങ്ങളെ സ്വപ്നം കണക്കെ കാത്തിരിക്കുകയായിരുന്നു അവൾ ഇലപൊഴിയും വിറയാർന്ന ശിശിരത്തിലും പൊള്ളുന്ന ഗ്രീഷ്മത്തിലും ഒരു വസന്തം പ്രതീക്ഷിച്ച് കൊണ്ട്