പ്രവാസത്തിന്റെ സുഗന്ധം




പ്രവാസത്തിന്റെ സുഗന്ധമുണ്ടോ?....
പ്രവാസത്തിന്റെ കൈപ്പു നിര് നുണഞവർ പറയും ഇല്ലെന്ന്. ഒരുവേള പ്രവാസം അഭ്യുന്നതി സമ്മാനിച്ചവരും പറയും പ്രവാസം പ്രയാസമാണെന്ന്.  കാരണം  പെറ്റുമ്മയേയും പ്രിയധർമിണിയേയും കൂടപ്പിറപ്പുകളേയും പിരിഞ്ഞിരിക്കമ്പോൾ വേദനിക്കാത്തവരില്ലല്ലോ...
     എന്റെ ബാല്യകാല സ്മരണയിൽ ഉപ്പയുടെ പ്രവാസം ഒരുപാട് വേദനിപ്പിച്ചിട്ടുണ്ടെങ്കിലും പ്രവാസ ജീവിതത്തിന് താൽക്കാലിക വിരാമം കുറിച്ച് ഉപ്പ ലീവിന് വരുമ്പോൾ പ്രവാസം സുഗന്ധവും സമ്മാനിക്കാറുണ്ട്.
    വീട് മുഴുവൻ ഫോറിന്റെ ഗന്ധം പരക്കുന്നു. "ഗൾഫിന്റെ മണം" ഞങ്ങളുടെ നാസാ ഗ്രന്ഥികളിൽ അടിച്ച് വീശികൊണ്ടിരിക്കും. ഈ പരിമളം ആസ്വധിക്കാൻ വേണ്ടി പെട്ടിയുടെ അടുത്തുതന്നെ കെടുക്കണമെന്ന് ഞങ്ങൾ വാശി പിടിക്കുമ്പോൾ ഉമ്മ പെട്ടിയുടെ  അരികിലായി പായ വിരിച്ച് തരും. നാളെ പെട്ടി തുറക്കുമ്പോൾ എന്താകും കിട്ടുകയെന്നറിയാൻ മനസ് വെമ്പൽ കൊള്ളുമ്പോൾ പെട്ടിയെ വാരിപ്പുണരുന്നു. വീണ്ടും ആഗ്രഹം മൂർച്ചിക്കുമ്പോൾ കുഞ്ഞി വിരലുകളെ കൊണ്ട് പെട്ടി തുറക്കാൻ (മാന്താൻ) ശ്രമിക്കും എന്നാൻ പെട്ടിയുടെ കട്ടിയുള്ള കാർബോഡ് ഭിത്തികൾ ഞങ്ങളുടെ ശ്രമങ്ങളെ വിഫലമാക്കുകയും കാത്തിരിപ്പിന് ആക്കം കൂട്ടുകയും ചെയ്യും. അങ്ങനെ നാളത്തെ പകലിനെ സ്വപ്നം കണ്ട് ഗൾഫിന്റെ സുഗന്ധവും ശ്വസിച്ച് ഉറക്കത്തിലേക്കറിയാതെ വഴുതി വീഴുന്നു.
    രാവിലെ ഉറക്കമുണർന്നാൽ ആദ്യം പരതുക ഉപ്പയുടെ പെട്ടിയാണ്. ഇല്ല തുറന്നിട്ടില്ല. വീണ്ടും പരിശോധിച്ച് ഉറപ്പ് വരുത്തും. ഉടനെ ഉമ്മയുടെ അടുത്തേക്കോടി ഇനിയുമെന്തേ പെട്ടി തുറക്കാത്തതെന്ന് ചോദിക്കുമ്പോൾ നീ ധൃതി പിടിച്ചിട്ട് കര്യമില്ലടാ വല്ലുമ്മച്ചി വരാതെ ഉപ്പ പെട്ടി തുറക്കില്ലന്ന് ഉമ്മ തീർത്ത് പറയും. വല്ലുമ്മച്ചിയുടെ വരവും കാത്ത് വേഗത്തിലത്താൻ പ്രത്ഥിച്ചോണ്ടിരിക്കലാകും പിന്നെ പണി. വല്ലുമ്മച്ചിയും കുടുംബക്കാരും വന്നാൽ പെട്ടി തുറക്കലായി. എല്ലാവരും ഉണ്ടാകും ആ ദിവസം. എല്ലാം മിഴികളും പെട്ടിയിലേക്കായിരിക്കും. പിന്നീട് കൊച്ച് കൊച്ച് ഓഹരികളായി ഒരോരുത്തർക്കുമായി വീതിക്കപ്പെടും. എനിക്കും കിട്ടും ഉപ്പയുടെ സുഗന്ധം പരത്തുന്ന പെട്ടിയിൽ നിന്നൊരു പങ്ക്. ഞാനത് ഒരു മൂലയിലായ് ശേഖരിച്ച് വെക്കും. എന്റെ ശേഖരണങ്ങളിലധികവും വർണശഭളമായ പുസ്തകങ്ങളും വർണപ്പെൻസിലുകളുമായിരിക്കും ഉണ്ടാവുക. ഇതിനു പുറമെ ഏതെങ്കിലുമൊരു കളിക്കോപ്പം കൊണ്ടുവരാൻ ഉപ്പ മറക്കാറില്ല. പ്രവാസം അവസാനിപ്പിപ്പ് അവസാനമായി വന്നപ്പോൾ കൊണ്ടുവന്ന 'ശബ്ദിക്കുന്ന'  എയറോപ്ലയിൻ  ഇന്നും ഓർമ്മകളിൽ വട്ടമിട്ട് പറക്കുന്നു... ബാല്യകാല സ്മരണകളിലായി വീണ്ടും സുഗന്ധം പരത്തുന്നു....

Comments

Post a Comment

Popular posts from this blog

രാത്രിമഴ പെയ്തൊഴിഞ്ഞു.

പദശുദ്ധികോശം

ഗാന്ധിജി മോഹിച്ച ഭരണാധികാരി