Posts

ആൽകെമിസ്റ്റ്

Image
   എല്ലാവരും ദു:ഖത്തെ കുറിച്ച്  സംസാരിക്കുമ്പോൾ ബ്രസീലിയൻ സാഹിത്യകാരനായ പൗലോ കൊയ്ലോ സംസാരിക്കുന്നത് പ്രതീക്ഷകളെ കുറിച്ചും ശുഭാപ്തിയെ കുറിച്ചുമാണ്. ഒരുപക്ഷേ ഇതാകാം അദ്ദേഹത്തെ മറ്റു എഴുത്തുകാരിൽ നിന്നും വ്യത്യസ്ഥനാക്കുന്നത്.    സാന്റിയാഗോയെന്ന ഇടയ ബാലന്റെ നിധി തേടിയുള്ള യാത്രയിലുടനീളം പ്രയാസങ്ങളും പ്രതിബദ്ധങ്ങളും ഒരുപാട് അവന് അഭിമുഖീകരിക്കേണ്ടതായി വരുന്നുണ്ട് എന്നാൻ ശുഭാപ്തിയുടെ പാർശ്വത്തെ മുറുകെപിടിച്ച് മുന്നേറാനാണ് അവൻ ഇഷ്ടപ്പെട്ടത്. ആൽകെമിസ്റ്റിന്റേയും, ജ്ഞാനിയായ രാജാവിന്റെയും വാക്കുകളിൽ ഉറ്റ് നിൽക്കുന്നതും ഇത് തന്നെയാണ്. മനസ്സിൽ കോറിയിട്ട ചില വചനങ്ങൾ  ചുവടെ ചേർക്കുന്നു. " ഒരാൾ എന്തെങ്കിലും നേടാൻ വേണ്ടി അത്മാത്ഥമായി ആഗ്രഹിക്കുന്നുവെങ്കിൽ, ആ ആഗ്രഹം സഫലമാക്കാൻ ഈ ലോകം മുഴുവൻ അവന്റെ സഹായത്തിനെത്തും " " സഫലമാകാക്കാൻ തക്കവണ്ണമുള്ള സ്വപ്നം മനസ്സിലുണ്ടാകുമ്പോഴേ ജീവിതം അർത്ഥപൂർണ്ണമാകൂ... " "ചിലർ യാത്ര പോകുന്നതിനേക്കാൾ തിരിച്ചുവരവിനെ കുറിച്ചാണ് ആലോചിക്കുക'' " നീ കണ്ടെത്തിയത് സത്യവും ശുദ്ധവുമാണെങ്കിൽ അതിന് നാശമില്ല. എത്ര കാലം കഴിഞ് തിരിച...

കൊടിയുടെ നിറമേ മാറുന്നുള്ളു.

Image
കൊടിയുടെ നിറമേ മാറുന്നുള്ളു. വിഷപ്പിന്റെ മുറവിളികളും ബാല്യം പേറുന്ന അനാഥത്വവും  പ്രിയതമ നുകരുന്ന വൈധവ്യവുമെല്ലാം എല്ലാവർക്കുമൊന്നു പോലെ....!

മഴ നനഞ്ഞ ഓർമ്മകൾ ഈറനണിഞിരിപ്പുണ്ട്

Image
 മഴ നനഞ്ഞ  ഓർമ്മകൾ ഈറനണിഞിരിപ്പുണ്ട്

ആസിംക്കയുടെ ചായ മക്കാനി

Image
   ആസിംക്കയുടെ മസാലച്ചായയെക്കുറിച്ച് കേട്ടിട്ടുണ്ടോ....? ബേപ്പൂർ പുളിമൂട്ടിൽ പോകുമ്പോൾ ആസിംക്കയുടെ കടയിലെ മസാലച്ചായയും സ്പഷ്യൽ ബീഫ് ബ്രഡ് റോസ്റ്റും കഴിക്കാതെ പോയാൽ നഷ്ടമാണ് കെട്ടോ.....    കോഴിക്കോട്ടാരൻ ചങ്ങാതി അർഷദാണ് എഴുപതുകളുടെ പൈതൃകം ഒട്ടും ചോർന്ന് പോകാത്ത ആ ചായമക്കാനിയിലേക്ക് ഞങ്ങളെ കൊണ്ടുപോയത്. ആസിംക്ക തനിച്ചേയൊള്ളുവെന്ന് തോന്നുന്നു. മൈസൂർ സ്വദേശിയാണദ്ദേഹം. പൈഞാമയും നീളൻ കുപ്പായവുമണിഞ്ഞ അദ്ദേഹത്തെ കാണാൻ ഒരു നോർത്ത് ഇന്ത്യൻ സ്റ്റയിലായിരുന്നു.    രാത്രിയിലാണ് പ്രധാന കച്ചവടം. രാത്രി പത്ത് മണി വരെ ഇത് നീണ്ടു നിൽക്കും.     പഴമയേ മനസ്സിൽ കൊണ്ടുവരുന്ന ചുമരുകൾ..  ഭിത്തിയിൽ പല്ലില്ലാത്ത മോണകാട്ടിച്ചിരിക്കുന്ന ഒരഡാർ ഹാർമോണിയമിരിപ്പുണ്ട്. ഓർമ്മകളെ കുപ്പിയിലാക്കി ചില്ലു ഭരണികൾ അലംങ്കരിച്ചിട്ടുണ്ട്.  ഗസൽ ശീലുകൾ  ആ രാത്രിയിൽ ഒരു അറേബ്യൻ മജ്ലിസൊരുക്കുന്നുണ്ട്. വെളിച്ചം മങ്ങിയറാന്തലുകൾ ട്യൂപ് ലൈറ്റുകൾക്ക് വഴിമാറി അടുത്ത് തന്നെ ഇരിപ്പുണ്ട്. പ്രവാചക ചരിതം പറയുന്ന ഒരു  തമിഴ് ക്ലാസിക്ക് കേട്ട് കൊണ്ടാണ് ഞങ്ങൾ മക്കാനിലേക്ക...

ഒരു പൂ കൂടി.... ആസിഫ, കാശ്മീരിന്റെ ഗിരിതടങ്ങളിൽ നിന്നും ഒരു പൂ കൂടി പൊഴിഞ്ഞു. അല്ല, പിഴുതെറിഞ്ഞു. #asifa

Image
ഒരു പൂ കൂടി.... ആസിഫ, കാശ്മീരിന്റെ ഗിരിതടങ്ങളിൽ നിന്നും ഒരു പൂ കൂടി പൊഴിഞ്ഞു. അല്ല, പിഴുതെറിഞ്ഞു. #asifa

ഈ സമുദായം ഉറച്ച് വിശ്വസിക്കുന്നു അവർ ഹിന്ദുക്കളല്ലന്ന്

Image
      എട്ട് ദിവസം പലവുരു പലരും ചേർന്ന് പീഡിപ്പിക്കാൻ മാത്രം എന്തായിരുന്നു  ആ എട്ടു വയസ്സുകാരിയുടെ മടിശ്ശീലയിൽ? അത് കാമം മാത്രമായിരുന്നില്ല. മുസ്ലിം വിദ്വേഷത്തിന്റെ പ്രത്യേയശാസ്ത്രമായിരുന്നു ആ മൃഗീയതക്ക് പിന്നിലെന്ന് അറിയാത്തവരുണ്ടോ! അവൾ ഇത്രയും ധാരുണമായി കൊല്ലപ്പെട്ടത് മുസ്ലിമായത് കൊണ്ട് മാത്രമാണെന്ന് പറയാൻ പലരും ഭയപ്പെടുന്നു. പേടിപ്പിക്കാനാണത്രേ പീഡിപ്പിച്ചത്. ബകർവാൽ ഗോത്ര വിഭാഗത്തെ പേടിപ്പിച്ച് നാടുകടത്താൻ കാലങ്ങളായി ശ്രമിച്ച് കൊണ്ടിരിക്കുന്നു. മക്കൾക്ക് ഈ ഗതി വന്നാൽ അവർ പോകാതിരിക്കുമോ!   ഭൗതിക ശരീരം  സ്വന്തം മണ്ണിൽ മറമാടാൻ പോലും അനുവദിക്കാതെ 8 KM അകലെ അടക്കം ചെയ്യേണ്ടി വന്നത് എത്രമാത്രം വേദനാജനകമാണ്.  വീണ്ടുമിതാ സൂറത്തിലും ഇത് തന്നെ ആവർത്തിക്കപ്പെടുന്നു.    ഹൈന്ദവ സഹോദരങ്ങൾ പവിത്രമായി കാണുന്ന ദേവസന്നിധി തന്നെ ഈ കൃത്യത്തിനായ് തെരെഞ്ഞെടുത്തത് ഹിന്ദു മുസ്ലിം വർഗീയ ലഹളകൾ സൃഷ്ടിക്കാൻ വേണ്ടി മാത്രമാണ്. ഇതേപേരിൽ ചങ്ങനാശ്ശേരിയിൽ  അമ്പലത്തിന്റെ ചുവരുകളിൽ കലാപത്തിന്റെ കനലുകൾ കോറിയിട്ടപ്പോഴും സംഘ്പരിവാർ ലക്ഷ്യം വെച്ചത്  ...

പ്രതിഷേധങ്ങൾ പോലും വർഗീയവൽക്കരിക്കപ്പെടുമ്പോൾ

Image
   ക്ഷേത്രാങ്ങണത്തിൽ ഒരു മുസ്ലിം പെൺകുട്ടി  പീഡിപ്പിക്കപ്പെട്ടപ്പോൾ നഷ്ടപ്പെട്ടത് മുസ്ലീങ്ങൾക്ക് മാത്രമാണോ? കളങ്കപ്പെട്ടത് ഹിന്ദുവിന്റെ പരിശുദ്ധി കുടിയല്ലേ...? ആസിഫമാർ  വളരുന്നത് മുസ്ലിമിന്റെ വീട്ടിൽ മാത്രമാണോ...? ഫാസിസത്തിന്റെ ഇരകൾ മുസ്ലീങ്ങൾ മാത്രമായിരുന്നോ..? ഗൗരിയും ഗോവിന്ദ് പൻസാരെയും മുസ്ലീങ്ങളായിരുന്നില്ലല്ലോ...! എത്രയോ ദളിതർ ഈ മണ്ണിൽ പിടഞു വീണിരിക്കുന്നു. ! അവർ അപഹരിച്ചത് നമ്മുടെ പൈതൃകമല്ലേ...? അവർ അപകീർത്തിപ്പെടുത്തിയത് മഹത്തായ നമ്മുടെ സംസ്ക്കാരത്തെയല്ലേ..? ജിഷക്കും സൗമ്യക്കും വേണ്ടി നാം വാദിച്ചത് മതം നോക്കിയായിരുന്നില്ല. ആസിഫയുടെ നീതിക്ക് വേണ്ടി പ്രയത്നിച്ച രമേഷ് കുമാറു ദീപിക സിങുമൊന്നും മുസ്ലീങ്ങളായിരുന്നില്ല. ലോകത്ത് ഇരകൾക്ക് എന്നും ഒരേ മതമായിരുന്നു... ഒരേ നൊമ്പരങ്ങളായിരുന്നു.. അവരുടെ ജാതിയും മതവുമെല്ലാം ''മനുഷ്യൻ" എന്നുമാത്രമായിരുന്നു.... പ്രതിഷേധങ്ങൾക്ക് പോലും വർഗീയ്യതയുടെ മാനം ചാർത്തപ്പെടുമ്പോൾ നാം വീണ്ടും ' പരാജയപ്പെടുകയാണ്.... മുസ്ലിം പ്രതിഷേധം ഹിന്ദു പ്രതിഷേധം എന്നുണ്ടോ...? ഫാസിസത്തിനെതിരെ നമുക്ക് പ്രതിഷധിക്കുക...  ജാതി ...