Posts

വിത്ത്

Image
വെയിലേറ്റു വിളറി വിരിയും മുമ്പേ കരിയിലയായ് പൊഴിഞ്ഞ പെണ്ണേ.... വരുംന്നാൾ വിത്തായ് ജനിക്കണം അതും നെല്ലായ്. കാലഭേദങ്ങളിൽ കെടാതെ ഈർപ്പസുഷിരങ്ങളിൽ തളിർക്കും നെൽ കതിരായ് തീരണം ഈ തമസ്സിൻ തപസ്സിടാം നീതിപീഠത്തിൽ കൺതുറയും വരെ

നിങ്ങൾ ഈ ഭൂപടത്തിൽ എവിടെയാണ്..?

Image
   തികഞ്ഞ പൊങ്ങച്ചക്കാരനായ  ഒരുവനോട് ഗുരു പറഞ്ഞതാണ്  ഒരു ഭൂപടമെടുക്കുക തിരയുക,  താങ്കൾ എവിടെയാണെന്ന്..? മനുഷ്യന്റെ   നിസ്സാരത ബോധ്യപ്പെടാൻ ഇത്തരമൊരു ഒരു ചെറു പരീക്ഷണം  തന്നെ ധാരാളം. എത്ര വലിയ  ഭരണാധികാരിയും ഭൂപടത്തിൽ ഒരു ബിന്ദുവായി പോലും കാണില്ല.  അവന്റെ രാജ്യം   ചെറിയൊരു രേഖയായി ഗോളത്തിൽ എവിടെയെങ്കിലും കണ്ടാൽതന്നെ  അവന്റെതല്ലാത്ത, അവന് കീഴ്പ്പെടുത്താനാകാത്ത  ഭൂപ്രദേശങ്ങളാൽ ഇനിയും ബാക്കിയാണ് ഭൂഗോളം.    ഈ മഹാ പ്രപഞ്ചത്തിൽ കൂറ്റൻ നക്ഷത്രങ്ങൾക്കും ഗ്രഹങ്ങൾക്കിടയിൽ ഒരു ചെറുഗോളമായി മാത്രം കാണുന്ന കുഞ്ഞു ഭൂമിയുടെ  കാര്യമാണ് പറഞ്ഞത് അപ്പോൾ ഈ പ്രപഞ്ചത്തിൽ എങ്ങനെയാണ് ഒരാളെ അടയാളപ്പെടുത്തുക..? അവനും അവന്റെ രാജ്യവും അർദ്ധ ബിന്ദുവായി പോലും  കാണപ്പെടില്ല.    നൂറു നില കെട്ടിടത്തിൽ നിന്ന്  നോക്കുമ്പോൾ  കാണുന്ന കുഞ്ഞു മനുഷ്യരിൽ താനുൾപ്പെടുന്നുവെന്നറിയുമ്പോഴാണ് അഹന്തയുടെ മുള്ളൊടിയുന്നത് .   തന്നെക്കാൾ സമ്പൽ സമൃദ്ധിയിൽ ജീവിച്ചവർ കടക്കെണിയിൽ ഉലയുന്നത്  കാണുമ്പോഴും  തന്ന...

പട്ടം

സ്വപ്നങ്ങളുടെ വിഹായസ്സിൽ ഓർമ്മകളുടെ നൂലറ്റങ്ങളിൽ പറക്കാൻ കൊതിച്ച രക്തവർണ പട്ടം ഉണ്ടായിരുന്നു ഞെട്ടറ്റു പോയ സ്വപ്നങ്ങളോടൊപ്പം കാറ്റിൻ ശീഘ്ര പ്രയാണത്തിൽ, ഉലച...

പദശുദ്ധികോശം

Image
   മലയാള ഭാഷയിൽ നാം പതിവായി വരുത്തുന്ന തെറ്റുകൾ വിശകലനം ചെയ്യുന്ന പുസ്തകമാണ് ഡോ. ഡേവിസ് സേവ്യറിന്റെ  'പദശുദ്ധികോശം' പ്രസ്തുത ഗ്രന്ഥത്തിൽ അദ്ദേഹം രേഖപ്പെടുത്തിയ ഭാഷയിലെ ശരിതെറ്റുകൾ കഥാക്രമം ശരി, തെറ്റ്, അർത്ഥം എന്നീ ക്രമത്തിൽ ചേർക്കുന്നു. ✔ശരി(കുടുതൽ നല്ല പ്രയോഗം ) ❌തെറ്റ്  1) അങ്കണവാടി   - അംഗനവാടി( സുന്ദരിമാരുടെ പൂന്തോട്ടം) 2) അത്താഴപ്പൂജ    -  അത്താഴപൂജ 3) അത്ഭുതം  - അൽഭുതം 4) അദ്ധ്വാനിവർഗ്ഗം - അദ്ധ്വാനവർഗ്ഗം 5) അപകർഷബോധം  - അപകർഷതാബോധം 6) വേഗം - വേഗത 7) അപാകം - അപാകത 8) നിസ്സാരമാക്കി - നിസ്സാരവത്കരിച്ചു 9) ആപാദചൂഡം  - അപാതചൂഢം 10) ആസ്വാദ്യം  - ആസ്വാദ്യകരം 11) വിഷമകരം  - വൈഷമ്യകരം 12) ഉത്തരവാദിത്വം  - ഉത്തരവാദിത്തം 13) ഐച്ഛികം  - ഐശ്ചികം 14) യാദൃച്ഛികം  - യാദൃശ്ചികം 15) കടകവിരുദ്ധം  - ഖടകവിരുദ്ധം 16) കർക്കടകം - കർക്കിടകം 17) കല്യാണം   - കല്ല്യാണം 18) മംഗല്യം - മംഗല്ല്യം 19) കുടിശ്ശിക  - കുടിശിഖ 20) കൈയൊപ്പ്  - കൈയ്യൊപ്പ് 21) ഗ്രാമപ്പഞ്ചായത്ത് - ...

പരേതൻ

അയാൾ മരിച്ചിരിക്കുന്നു.. ഇന്നെല്ല, എത്രയോ മുമ്പേ... അത്മഹത്യയോ വധമോയെന്നറിയില്ല. മരണം ആദ്യമായ് അറിഞ്ഞത് അയാൾ തന്നെ. തവണകൾ തെറ്റാതെ ലഭിച്ച റീത്തുകൾ  ഓരോന്നും മരണത്തെ  പെട്ടെന്ന് എത്തിച്ചു. പടിയിറക്കിയതിൽ പിന്നെ അധികനാൾ അയാൾ  ജീവിച്ചിരുന്നില്ല. ഇവിടെയെവിടെയോ അയാൾ നടക്കുന്നതു കാണാം. ഉള്ളിൽ തിരികൊളുത്താൻ കൊതിച്ചവൻ ചാവേറായി സ്വയം പൊട്ടിത്തെറിക്കുകയായിരുന്നു. അയാൾ മരിച്ചിട്ടും ചരമകോളത്തിൽ ചിത്രം പതിഞ്ഞില്ല. വലിയ ഫ്രൈമുകളിൽ ഇടം നേടിയില്ല. എന്തിന് മരണം അവനൊഴിച്ചാരും അറിഞ്ഞത് പോലുമില്ല! അത്മാവിൻ പീഢ ജഢവുമായി അലയുമ്പോൾ ഉച്ചത്തിൽ ആയാൾ ചോദിച്ച് കൊണ്ടേയിരുന്നു അത്മാവിനെ അടക്കം ചെയ്യുന്ന ശ്മശാനമെവിടെയാണ് കൂട്ടരേ.... എന്നിട്ടും, ചുടലക്കാടോ സെമിത്തേരിയോ അയാൾക്ക് കണ്ടെത്താനായില്ല.

ജീവിതമങ്ങിനെയാണ്

Image
ജീവിതം; അതങ്ങിനെയാണ്... ചിലപ്പോൾ നമ്മെ വല്ലാതെ ചിരിപ്പിക്കും. മറ്റു ചിലപ്പോൾ മൂകമായി ചിന്തിപ്പിക്കും. സ്നേഹം ചൊരിഞ്ഞ് ആനന്ദിപ്പിക്കും സ്വപ്നങ്ങളുടെ കയറ്റിലേക്കാനയിക്കും. പ്രതീക്ഷയോടെ, നൂൽപാലത്തിലൂടെ ഓടിപ്പിക്കും മോഹമേകി കൊതിപ്പിക്കും. എല്ലാം ഞൊടിയിടയിൽ തിരിച്ചെടുത്ത് പല്ലിളിക്കും. വഴിയിൽ ഉപേക്ഷിച്ച് കടന്നുകളയും. ആഴിയിൽ തള്ളിയിട്ട് നാറാണത്ത് ഭ്രാന്തനെ പോലെ കൈകൊട്ടിച്ചിരിക്കും. ജീവിതമങ്ങിനെയാണ് അതെങ്ങിനെയോ  അങ്ങിനെ

തോൽപ്പിക്കാനാകുമോ വിശ്വാസിയെ...?

Image
   തകർന്നടിഞ്ഞ മസ്ജിദുകളുടെ ഓരത്തിരുന്ന് നമസ്ക്കരിക്കുന്ന ഫലസ്തീനികളിൽ നിന്നു തന്നെയാണ് അതിജീവനത്തിന്റെ പുതിയ പാഠങ്ങൾ നാം പഠിക്കേണ്ടത്. എത്രകാലമായി നിലക്കാത്ത പോരാട്ടങ്ങൾ തുടങ്ങിയിട്ട് ഇപ്പോഴും അവർ തളർന്നിട്ടില്ല. ഈ നോമ്പ് കാലത്തും കാഴ്ച്ചകൾ വ്യത്യസ്ഥമല്ല. അവർ തോക്കിൻ മുനയിൽ നോമ്പ് എടുക്കുകയും തുറക്കുകയും ചെയ്യുന്നു.    ഫാസിസം അരങ്ങ് തകർത്ത് ഫണം വിടർത്തിയാടുന്ന ഈ  കാലത്ത്  ആധുനിക ഇന്ത്യയിലെ മുസ്ലീങ്ങളുടെ ഭാവിയെ കുറിച്ച് ആശങ്കപ്പെടുന്നവർ ഏറെയാണ്. അതിൽ മുസ്ലീങ്ങളും  ഇസ്ലാമിനോട് അനുഭാവം വെച്ച് പുലർത്തുന്ന അമുസ്ലീങ്ങളുമുണ്ട്. യഥാർത്ഥത്തിൽ ഇസ് ലാമിക ചരിത്രം ഒരാവർത്തി വായിച്ചാൽ ഈ ആശങ്കക്ക് ഇടമില്ല.. പ്രവാചക ചരിതമെങ്കിലും വായിച്ചാൽ മതി. മക്കയിൽ നീണ്ട 13 വർഷം നബിയും അനുചരരും കൊടിയ പീഢനങ്ങളും പ്രതിസന്ധികളും സഹിച്ചാണ് ജീവിച്ചത് എന്നിട്ടും ഇസ്ലാം കളങ്കപ്പെടുകയോ ഇസ് ലാം വളർന്നുവെന്നല്ലാതെ തകരുകയോ ചെയ്തില്ല. ലോകം കണ്ട എക്കാലത്തേയും വലിയ സ്വേച്ചാതിപതികളായ ഫറോവയുടെയും നബ്രൂതിന്റെയും കാലത്താണ് മൂസാ നബിയും  ഇബ്രാഹീം നബിയും ജീവിച്ചതെന്ന് കൂടി ഓർക്കണം. ...