Island diary Part -08 തീപ്പെട്ടി

കൽപൈനിക്ക് അടുത്തുള്ള ആൾതാമസമില്ലാത്ത കൊച്ചു ദ്വീപാണ് ''ചെറിയൻ ദ്വീപ്''. ബോട്ടിൽ അവിടേക്ക് ഏകദേശം ഒരു മണിക്കൂർ യാത്രയുണ്ട്. ഒരു ദിവസം രാത്രി സുഹൃത്ത് ഇത്തിഹാദ് പറഞ്ഞു. നാളെ നമ്മൾ പോകുന്നത് ജനവാസമില്ലാത്ത ദ്വീപിലേക്കാണ്. വൈകിയിട്ടേ മടങ്ങൊള്ളു. ഞങ്ങൾ മാത്രം തനിച്ച് ഒരു ദ്വീപിൽ എങ്ങനെ ആയിരിക്കും... ആകാംക്ഷ കൊണ്ട് കിടന്നിട്ട് ഉറക്കം വന്നില്ല. സാഹസികനായി ലോകം ചുറ്റിക്കറങ്ങാനിറങ്ങിയ റോബിൻസൺ ക്രൂസോയെ കുറിച്ച് വായിച്ചതോർത്തു. വായിച്ചപ്പോൾ കോരിത്തരിപ്പുണ്ടാക്കിയ നോവലാണ്. കപ്പൽ കൊടുങ്കാറ്റിൽ പെട്ട് തകർന്ന് ക്രൂസോ കരീബിയൻ കടലിൽ ഒറ്റപ്പെട്ടു. പിന്നീട് അയാൾ എത്തിച്ചേർന്നത് മനുഷ്യവാസമില്ലാത്ത ഒരു ദ്വീപിലായിരുന്നു. പിന്നീടയാൾ അവിടെ ജീവിതം ആരംഭിച്ചതാണ് കഥ... ആഹ്... നാളെത്തെ യാത്രയിൽ അന്വർത്ഥങ്ങൾ ഉണ്ടായാൽ ക്രൂസ്സോയെ പോലെ ഏതെങ്കിലും ദ്വീപിൽ അലയേണ്ടി വരുമെല്ലോ എന്നോർത്തപ്പോൾ ചെറിയ പേടി തോന്നാതിരുന്നില്ല. എന്നാലും ഈ യാത്രയിലെ ഏറ്റവും വലിയ Advantage ഇതാണെല്ലോ എന്നോർത്തപ്പോൾ പോകാൻ തന്നെ തീരുമാനിച്ചു. ശരിയായിരുന്നു ആ യാത്രയെ കൂടുതൽ മനോഹരമ...