പോസ്റ്റ് കാർഡ്
വൈകി കിട്ടിയ
പോസ്റ്റ് കാർഡിൽ
എല്ലാം ഉണ്ടായിരുന്നു.
വടിവൊത്ത കൈപ്പടയിലെഴുതിയ മേൽവിലാസം തെറ്റിയിട്ടില്ല.
ഉള്ളിലേക്കിറങ്ങുന്ന കടലാസു
പടവുകൾ കണ്ടപ്പോൾ കല്യാണക്കുറിയാകുമെന്ന്
ഞാൻ ഊഹിച്ചു.
താമസം മാറിയതറിയാതെ
താമസിച്ചതിൽ പരിഭവമില്ലാതെ
പോസ്റ്റ്മാൻ തടിതപ്പി.
വർണാക്ഷരങ്ങൾ
കണ്ടപ്പോൾ പ്രഥമനും
പാൽപ്പായസവും ഉറപ്പിച്ചു,
വായിൽ വെള്ളമൂറി.
കുടുംബസമേതം ക്ഷണം
കണ്ട് തൽക്ഷണം
പോകാൻ തീർച്ചപ്പെടുത്തി.
വൈകി കിട്ടിയ
കല്യാണക്കുറിയിലെ
തിയ്യതിയിൽ ഞാൻ
ഇപ്പോഴും തരിച്ചുനിൽക്കുന്നു.
സുഹൃത്തിന്റെ വിവാഹം
ഇന്നലെ ആയിരുന്നത്രെ.
https://www.facebook.com/1560211017344912/posts/3369483079751021/
Comments
Post a Comment