Island diaryPart- 04

     സ്വർഗ്ഗ സുന്ദരമായ ദ്വീപിന്റെ പ്രകൃതി വർണനകളിലേക്ക് കടക്കും മുമ്പ് ഈ 'സ്വർഗ്ഗവാസികൾ ' അനുഭവിക്കുന്ന യാതനകൾ പറയേണ്ടതുണ്ട്. പുറമെ നിന്ന് നോക്കുന്നവർക്ക് ഇവിടം സ്വർഗ്ഗമാണെങ്കിലും ഏറെ പ്രയാസങ്ങൾ സഹിച്ചാണ് ദ്വീപുകാർ ജീവിക്കുന്നത്.
   ആധുനിക ലോകത്തിന്റെ വളർച്ചയിലെ നാഴികക്കല്ലായ  ഇന്ധനം, ടെലികോം, ഇന്റർനെറ്റ് എന്നീ മൂന്ന് മേഖലകളിലും കേരളത്തേക്കാൾ ഏറെ പിന്നിലാണ് ഈ കൊച്ചു പ്രദേശം. ലിറ്ററിന് നൂറ് രൂപക്ക്  റേഷനായാണ് പെട്രോൾ ലഭിക്കുന്നത്. ഉപ്പ് തൊട്ട് കർപ്പൂരം വരെ കേരളത്തിൽ നിന്നും കർണാടകയിൽ നിന്നും ഇറക്കുമതി ചെയ്യുന്നതിനാൽ ജീവിത ചിലവുകൾ പറയേണ്ടതില്ലല്ലോ.. ഒരാഴ്ച്ച ഞങ്ങളെ തീറ്റിപ്പോറ്റാനുള്ള പച്ചക്കറികളും മറ്റും കൊച്ചിയിൽ നിന്ന് വാങ്ങിയാണ് ഇത്തിഹാദ്  കൊണ്ടുപോയത്. വലിയ മഞ്ജുവിലാണ് ( ഉരു) സാധനങ്ങൾ എത്തുന്നത്. മൺസൂൺ കാലത്ത് കടൽ പ്രക്ഷുപ്തമായതിനാൽ മഞ്ജു വരാറില്ല. ഇത് ഒരുപക്ഷേ മൂന്ന്, നാല് മാസം വരെ നീണ്ടു പോകുന്നതുകൊണ്ട് മൺസൂണിന് മുമ്പേ ദ്വീപുകാരുടെ കരുതൽ ആരംഭിക്കും. ആവശ്യ സാധനങ്ങൾ വലിയ വിലകൊടുത്തു വാങ്ങി കരുതലോടെ സൂക്ഷിച്ചുവെച്ച് ഉപയോഗിക്കുന്നു. 
   ഞങ്ങൾ കൊച്ചിയിൽ നിന്ന് പുറപ്പെട്ടത് മുതൽ  തിരിച്ചു വരുന്നത് വരെ ഫോൺ ഔട്ട് ഓഫ് കവറേജിലായിരുന്നു. BSNL , Airtel എന്നീ നെറ്റുവർക്കുകളേയൊള്ളൂ. 4G പോയിട്ട് 2G വരെ കഷ്ടിച്ച് മാത്രം.
   കേരളത്തിൽ നിന്നെത്തുന്ന മലയാള പത്രങ്ങൾ മൂന്നും നാലും ദിവസം കഴിഞ്ഞാണ് ദ്വീപുകാരുടെ കയ്യിൽ കിട്ടുന്നത്. . ഇന്ന് ഈ അവസ്ഥക്ക് ചില മാറ്റങ്ങൾ വന്നിട്ടുണ്ടെങ്കിലും കാര്യമായ മാറ്റം ഉണ്ടായിട്ടില്ല.
   സ്കൂളുകളും പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങൾ ഉണ്ടെങ്കിലും തുടർപഠനത്തിനും ചികിത്സക്കും കരയെ(കേരളത്തെ) ആശ്രയിക്കാതെ നിവൃത്തിയില്ല. കരയിൽ നിന്ന് മടങ്ങുമ്പോൾ ഭീമമായ സംഖ്യയാണ് അവർക്ക് ചിലവ് വരുന്നത്. 
   മരണംപോലുള്ള അടിയന്തരഘട്ടങ്ങളിൽ പെട്ടെന്നുള്ള യാത്രയും ക്ലേശകരമാണ്. കപ്പലിന്റെ ഷെഡ്യൂളുകൾ നോക്കിയേ യാത്ര തിരിക്കാനാകൂ. അതും ചുരുങ്ങിയ പക്ഷം ഒരു ദിവസമെങ്കിലും എടുക്കുന്നു. ഫ്ലൈറ്റും ഹെലികോപ്റ്ററും ഉണ്ടെങ്കിലും അടിയന്തിര യാത്രക്ക് അവ പൂർണ്ണ പരിഹാരമല്ല. 

Comments

Popular posts from this blog

രാത്രിമഴ പെയ്തൊഴിഞ്ഞു.

ആസിംക്കയുടെ ചായ മക്കാനി

പദശുദ്ധികോശം