കോളേജ് ആർട്ട്സ്- കവിതാപാരായണ മത്സരത്തിന് തിരഞ്ഞെടുത്ത കവിത സുഗതകുമാരി ടീച്ചറുടേതായിരുന്നു. "ഇരുട്ടിൽ, തിരുമുറ്റത്ത് കൊണ്ടു വെയ്ക്കുകയാണു ഞാൻ പിഴച്ചു പെറ്റൊരീക്കൊച്ചു പൈതലെ;ക്കാത്തു കൊള്ളുക" പെൺകുഞ്ഞ് 90 എന്ന കവിത പാടുമ്പോൾ അനാഥയായി തെരുവിൽ അലയുന്ന പെൺകുട്ടിയുടെ മുഖമായിരുന്ന മനസ്സിൽ . "പെണ്ണാണ്, കൊന്നൊഴിച്ചീടാൻ കഴിഞ്ഞീല, പൊറുക്കുക നിൻമടിത്തട്ടിൽ ജീവിക്കാൻ ഇവൾക്കുമിടമേകുക" എന്ന് ടീച്ചർ എഴുതുമ്പോൾ പെൺ നോവുകൾ അനുവാചകരുടെ മനസ്സിൽ തറച്ചു കയറുകയായിരുന്നു. "ഒരു പാട്ടു പിന്നെയും പാടി നോക്കുന്നിതാ ചിറകൊടിഞ്ഞുള്ളോരീ കാട്ടുപക്ഷി മഴുതിന്ന മാമര കൊമ്പില്‍ തനിച്ചിരുന്നൊ- ടിയാ ചിറകു ചെറുതിളക്കി നോവുമെന്നോര്‍ത്തു പതുക്കെ അനങ്ങാതെ പാവം പണിപ്പെട്ടു പാടിടുന്നു ഇടരുമീ ഗാനമോന്നേറ്റു പാടാന്‍ കൂടെ ഇണയില്ല കൂട്ടിനു കിളികളില്ല" ഇത്തരം കവിതകളിലൂടെ പ്രകൃതി സൗഹൃദത്തിലേക്കൊരു പാലം തീർക്കുകയായിരുന്നു അക്ഷരാർത്ഥത്തിൽ ടീച്ചർ. നാം പ്രകൃതിയോടു ചെയ്ത ക്രൂരതകളോർത്ത് ചിറകൊടിഞ്ഞ പക്ഷിയെ പോലെ കുറ്റബോധം പേറി മാറി നിൽക്കാൻ തോന്നും കവിത വായി...
മലയാള ഭാഷയിൽ നാം പതിവായി വരുത്തുന്ന തെറ്റുകൾ വിശകലനം ചെയ്യുന്ന പുസ്തകമാണ് ഡോ. ഡേവിസ് സേവ്യറിന്റെ 'പദശുദ്ധികോശം' പ്രസ്തുത ഗ്രന്ഥത്തിൽ അദ്ദേഹം രേഖപ്പെടുത്തിയ ഭാഷയിലെ ശരിതെറ്റുകൾ കഥാക്രമം ശരി, തെറ്റ്, അർത്ഥം എന്നീ ക്രമത്തിൽ ചേർക്കുന്നു. ✔ശരി(കുടുതൽ നല്ല പ്രയോഗം ) ❌തെറ്റ് 1) അങ്കണവാടി - അംഗനവാടി( സുന്ദരിമാരുടെ പൂന്തോട്ടം) 2) അത്താഴപ്പൂജ - അത്താഴപൂജ 3) അത്ഭുതം - അൽഭുതം 4) അദ്ധ്വാനിവർഗ്ഗം - അദ്ധ്വാനവർഗ്ഗം 5) അപകർഷബോധം - അപകർഷതാബോധം 6) വേഗം - വേഗത 7) അപാകം - അപാകത 8) നിസ്സാരമാക്കി - നിസ്സാരവത്കരിച്ചു 9) ആപാദചൂഡം - അപാതചൂഢം 10) ആസ്വാദ്യം - ആസ്വാദ്യകരം 11) വിഷമകരം - വൈഷമ്യകരം 12) ഉത്തരവാദിത്വം - ഉത്തരവാദിത്തം 13) ഐച്ഛികം - ഐശ്ചികം 14) യാദൃച്ഛികം - യാദൃശ്ചികം 15) കടകവിരുദ്ധം - ഖടകവിരുദ്ധം 16) കർക്കടകം - കർക്കിടകം 17) കല്യാണം - കല്ല്യാണം 18) മംഗല്യം - മംഗല്ല്യം 19) കുടിശ്ശിക - കുടിശിഖ 20) കൈയൊപ്പ് - കൈയ്യൊപ്പ് 21) ഗ്രാമപ്പഞ്ചായത്ത് - ...
വൈദേശികളായ ആ യാത്രാ സംഘം ഉമറിനെ തിരഞ്ഞ് ഒരുപാട് അലഞ്ഞു. കൊട്ടാരത്തിന്റെ മട്ടുപ്പാവിലും രാജ സിംഹാസനത്തിലും അവർക്ക് ഉമറിനെ കണ്ടെത്താനായില്ല. ഒടുവിൽ ഖലീഫാ ഉമറെവിടെയെന്നവർ ഗ്രാമവാസികളോടന്വേഷിച്ചു. അതാണ് നിങ്ങൾ തിരയുന്നയാൾ ഈന്തപ്പനയോലയിൻ വിശ്രമിക്കുന്ന കീറിയ വസ്ത്രമണിഞ്ഞ ഉമർ (റ)നെ ചൂണ്ടിയൊരാൾ പറഞ്ഞു. തങ്ങളുടെ കണ്ണുകളെ അവർക്ക് വിശ്വസിക്കാനായില്ല. കിസറയും കൈസറും ഭയപ്പെടുന്ന മദീനയുടെ ഏകഛത്രാധിപതിയായ ഉമർ തന്നെയാണോ ഇതെന്നവർ അവിശ്വസനിയതയോടെ പരസ്പരം ചോദിച്ചു. അധികാരം മനുഷ്യനെ അഹങ്കാരിയും ദുർനടപ്പുകാരനുമാക്കുമ്പോൾ അധികാരം ഉമറിനെ കൂടുതൽ വിനയാന്വിതാക്കുകയായിരുന്നു. . സുരക്ഷിത ഭരണത്തിന് കീഴിൽ സുഖനിദ്ര പുണരുമ്പോൾ ഉമറിന്റെ മനസ്സ് കൂടുതൽ അസ്വസ്ഥമാകുകയായിരുന്നു. ഭരണാധികാരിയെന്ന നിലയിൽ നിയമാനുസൃതമായി ലഭിക്കുന്ന സുഖലോലുപത മാത്രമായിരുന്നില്ല പൗരനെന്ന നിലയിൽ ലഭിക്കുന്ന അവകാശങ്ങൾ പോലും അദ്ദേഹം സ്വയം നിഷേധിച്ചു. ജനം വിശക്കുമ്പോൾ ആദ്യം വിശക്കുന്നവനും ജനം വിശപ്പകറ്റുമ്പോൾ അവസാനം വിശപ്പകറ്റുന്നവനും താനാകണമെന്ന് അദ്ദേഹത്തിന് നിർബന്ധമുണ്ടായിരുന്നു. മദീനയിൽ ക്ഷാമമുണ്ടായപ്പ...
Comments
Post a Comment