ലോക്കാണെന്ന് ആരാ പറഞ്ഞത്..?
ലോക്ക് ഡൗൺ ലോക്കാണെന്ന്
ആരാ പറഞ്ഞത്..?
പാത്തുമ്മയുടെ ആടിനെ
ഉണർത്താതെ ലൈലയോടൊപ്പം
സുസന്നയുടെ ഗ്രന്ഥപ്പുരയിലെ
ലോക്കില്ലാത്ത ഈ ലോകത്തേക്ക് വരൂ
അറബിപ്പൊന്നും, ആനവാരിയും
പൊൻകുരുശും കണ്ടോ..?
ശബ്ദമുണ്ടാക്കാതെ
ബാല്യകാല സഖിയുടെ
പ്രേമലേഖനങ്ങൾ
വായിച്ചിരുന്നുകൂടെ..?
യാത്രകൾ വിലക്കിയെന്ന്
ആരാ പറഞ്ഞത്..?
മതിലുകൾ ഭേദിച്ച് ഗോവർധനനോടൊപ്പം ദൽഹിയിലും മയ്യഴിപ്പുഴ കടന്ന്
പാതിരാ സൂര്യന്റെ നാട്ടിലും
ഏത് ദേശത്തിപ്പോഴും പോകാലോ..?
സ്വാദൂറും വിഭവങ്ങൾ
ഇല്ലെന്ന് ആരു പറഞ്ഞു..?
നല്ല ചെമ്മീൻ ബിരിയാണിയും
കമലയുടെ നെയ്പ്പായ്സവും
മേശപ്പുറത്തിരിപ്പുണ്ട് കഴിച്ചോളൂ...
നിലാവെളിച്ചത്തിൽ അലാഹയുടെ പെൺമക്കളോടും ഉമ്മാച്ചുവോടും പാതിരാവോളം കഥകൾ പറഞ്ഞ് ആയിരത്തൊന്നു രാവുകളെങ്കിലും
ഈ ലോകത്ത് ഇനിയും കഴിയാം.
Comments
Post a Comment