ഈ റമളാൻ നഷ്ടപ്പെടുന്നുവോ..?
റോസാ പൂവിന് ചുറ്റും നിറയെ മുള്ളുകൾ കാണുന്നവരും മുള്ളുകൾക്കിടയിൽ റോസാ പൂവിനെ കാണുന്നവരും ഉണ്ട്.
നെഗറ്റീവ്, പോസ്റ്റീവ് കാഴ്ച്ചപ്പാടുകളെ വിശദീകരിച്ചപ്പോൾ ഗുരു പറഞ്ഞതാണ്.
ഇത് പോലെ കൊറോണാ കാലത്തെ റമളാനെ കുറിച്ച് പരിഭവം പറയുന്നവരേയും ഇബാദത്തുകൾക്ക് കൂടുതൽ സമയം ലഭിച്ചുവെന്ന് പറയുന്നവരേയും നമുക്ക് ഈ സന്ദർഭത്തിൽ കാണാൻ കഴിയും.
ഈ വർഷത്തെ റമളാനെ കുറിച്ച് പറയുമ്പോൾ നമ്മുടെ ഉമ്മമാരുടെ കണ്ണു നിറയുന്നു. ഇഫ്ത്താറുകളും തറാവീഹുകളും ഇല്ലാതെയെങ്ങിനെയെന്ന് അവർ ചോദിച്ച് കൊണ്ടിരിക്കുന്നു.
മറ്റ് എന്തിനേയും പോലെ കൊറോണയും അതുണ്ടാക്കിയ പ്രശ്നങ്ങളും റബ്ബിന്റെ വിധിയായി കാണാൻ കഴിഞ്ഞാൽ ഈ പരിഭവം അസ്ഥാനത്താണ്. റമളാൻ എങ്ങിനെ ഫലപ്രദമായി ഉപയോഗിക്കാം എന്ന പോസ്റ്റീവ് ചിന്തയാണ് ഈ സന്ദർഭത്തിൽ വിശ്വാസിക്കൾക്ക് ഉണ്ടാകേണ്ടത്.
സുഹൃത്തുക്കളേ,..
പള്ളികളെ അടയുന്നുള്ളു. തൗബയുടെ വാതിലുകൾ അടയുന്നില്ല. പ്രാർത്ഥനകൾ അവസാനിക്കുന്നില്ല. പള്ളിയിലെ ജമാഅത്തുകളാണ് വിലക്കിയത് വീട്ടിൽ കുടുംബസമേതമുള്ള സംഘടിത നമസ്ക്കാരങ്ങൾക്ക് വിലക്കേർപ്പെടുത്തിയിട്ടില്ല. നോമ്പിനോ ഖുർആൻ പാരായണത്തിനോ ഒന്നും ഒരു തടസ്സവും വന്നിട്ടില്ല. പിന്നെ എങ്ങിനെയാണ് റമളാൻ നഷ്ടപ്പെടുമെന്ന് നാം പറയുന്നത്..?
തിരക്കുകളോ മറ്റ് ചിന്തകളോ ഇല്ലാതെ മുൻ വർഷങ്ങളേക്കാൾ നന്നായി ആരാധനകൾ അനുഷ്ഠിക്കാനുള്ള ഒരു അവസരം കൂടിയാണ് lock down യഥാർത്ഥത്തിൽ സൃഷ്ടിച്ചിരിക്കുന്നത്.
വൈവിധ്യമാർന്ന ആരാധനകളോടെ ആഡംബരങ്ങളൊന്നും ഇല്ലാതെ തഖ് വയുടെ നിറവിൽ ഈ റമളാൻ നമുക്ക് ആഘോഷമാക്കാം....
നാഥൻ നമ്മുടെ അമലുകൾ സീകരിക്കുമാറാകട്ടെ...
Comments
Post a Comment