വൈപരീത്യം


മദ്യം വിഷമെന്ന് പറഞ്ഞവർ
സേവിക്കാൻ കുറിപ്പടി നൽകുന്നു.
വീട്ടിൽ കയറാതെ പറന്നു നടന്നവർ
വീട്ടിൽ കതകടച്ചിരിക്കുന്നു.
തിരക്കില്ല, ധൃതിയില്ല. 
എവിടേയും പോകാനുമില്ല.
തെരുവിൽ ആൾകൂട്ടമില്ല.
മതഘോഷണങ്ങൾ കേൾക്കാനില്ല.
രോഗശമന വാരിപ്പുണരലുകളില്ല.
തിരയണ്ട, അമ്മയും  സ്വാമിയും 
തങ്ങളുപ്പൂപ്പയും അവധിയാണ്.
ഉച്ചഭാഷിണി മുഴക്കം നിലച്ചിരിക്കുന്നു.
എ. ടി.എം കാർഡ് നോക്കാതെ 
റേഷൻ കാർഡ് തിരയുന്നു.
അളിയൻ ഫോറിൻ അത്തർ
തരാത്തതിൽ പരിഭവമില്ല.
കൊറോണ നാട് എങ്ങും 
വൈപരീത്യങ്ങൾ  തീർക്കുന്നു.
ഒടുവിൽ, 
ലൗജിഹാദിനിരയായി തൊപ്പിയിട്ട് മുസ്ലിമായെന്നും കേൾക്കുന്നു.

Comments

Popular posts from this blog

രാത്രിമഴ പെയ്തൊഴിഞ്ഞു.

പദശുദ്ധികോശം

ആസിംക്കയുടെ ചായ മക്കാനി