യാത്രാമൊഴി
വൈധവ്യം മാത്രമോ വേദന..?
യാത്രാമൊഴി
പിരിയുവാൻ നേരമെൻ
മിഴികളിൽ നോക്കി നീ
പ്രണയാദ്രമായി അന്നു പുഞ്ചിരിച്ചു.
മിഴിയിൽ നിന്നൊഴുകുന്ന അശ്രൂകണങ്ങൾ
നിൻ കൈവണ്ണയിൽ നീ തുടച്ചെടുത്തു.
ഉള്ളിലെ ഉൾകടൽ
കണ്ണിലെ കൺമഷി
ഒന്നിച്ചൊലിച്ചിറങ്ങി
നിന്റെ വദനം മേഘാവൃതം ചുവന്നു.
മാനത്ത്
വിരിയുന്ന പൂക്കളിൽ
നിറമാർന്ന പൊയ്കയിൽ
നിന്റെ വദനം..
പിന്നെയും കണ്ടു.
അലിയാതെ വീർപ്പിടും
നിശ്വാസത്തിൽ
നിന്റെ ഗന്ധം ഞാനറിഞ്ഞു.
മിഴിയടക്കുമ്പോൾ തെളിയുന്ന
രൂപവും ഞാൻ നിന്റേതന്നറിഞ്ഞു.
വിരഹ സൗഥത്തിൽ
നിന്റെ കബറിന്റെ ചാരയായ്
എന്നും ഒരാൾ
കാത്തിരിപ്പുണ്ടതോർത്തൂ മടങ്ങനീ
സഖീ യാത്രാമൊഴി.
Comments
Post a Comment