നിശ്ശബ്ദ്ധമായ പ്രാർത്ഥനകൾ


  
    സൗമ്യമായ ചില പ്രാർത്ഥനകളുണ്ട്. ഏത് കൂരാ കൂരിരുട്ടിലും നമുക്ക് കാവലാകുന്നവ. ഏത് ദുർഘട സന്ധിയിലും കരുത്തേകുന്നവ. 
   അവൾ പൊഴിച്ച കണ്ണീരോ യാമങ്ങളിലെ ഉമ്മയുടെ മിഴിനീരോ ആകാമത്. അല്ലെങ്കിൽ എന്റെ കുട്ടിക്ക് നല്ലതേ വരൂ എന്ന വല്ലിമ്മച്ചിടെ ആശിർവാദവുമാകാം.
   ആദ്യ ശമ്പളം ഉപ്പാക്ക് നൽകുമ്പോൾ തുടർന്ന് മാസപ്പടിയായി കയ്യിൽ വെച്ച് കൊടുക്കുമ്പോൾ ആ കണ്ണുകൾ ജ്വലിക്കുന്നത് കണ്ടിട്ടുണ്ടോ .? അതും ഒരു പ്രാർത്ഥനയാണ്. എപ്പോഴും നമ്മെ താങ്ങി നിർത്താനുതകുന്ന നിശ്ശബ്ദമായ പ്രാർത്ഥന. 
    തിരക്കുള്ള ബസ്സിൽ സീറ്റൊഴിഞ്ഞ് വയോധികനെ ഇരുത്തുമ്പോൾ ആ കണ്ണിലെ നിസ്സഹായമായ പുഞ്ചിരിയും പ്രാരാബ്ധക്കാരന് കടം നീട്ടി നൽകുമ്പോൾ കണ്ട ആശ്വാസത്തിന്റെ പുഞ്ചിരിയും മരുന്ന് വെച്ച് കൊടുക്കുമ്പോൾേ കണ്ട വേദനയാർന്ന പുഞ്ചിരിയും ചുമട് താങ്ങുന്നവന്റെ ഭാരം താങ്ങുമ്പോഴും ചോര വാർന്നൊലിക്കുന്നവനെ ഹോസ്പ്പിറ്റലിൽ എത്തിക്കുമ്പോഴും വിശന്നവന് അന്നമേകുമ്പോഴും  എല്ലാം ആ കണ്ണുകളിൽ വിരിയുന്ന പുഞ്ചിരിയും പ്രാർത്ഥനയാണ്. ആയിരം ഇബാദത്തിനേളേക്കാൾ തിളക്കമാർന്ന പ്രാർത്ഥനകൾ. നാളേക്ക്  അഭയമേകാൻ മറ്റെന്താണ് ഇനി നമുക്ക് വേണ്ടത്..?
   ഒടുവിൽ എവിടെയോ ജീവൻ പൊലിഞ്ഞ് പോകുമ്പോൾ പ്രബോധന വീഥിയിൽ കർമ്മോത്സുകനായ ചെറുപ്പക്കാരന് വേണ്ടി...,
സദ്ഗുണ സമ്പന്നനായ സുഹൃത്തിന് വേണ്ടി ഒരു നാടിന്റെ അടങ്ങാത്ത തേങ്ങലും പ്രാർത്ഥനയാണ്. നാളേക്ക് ഉപകരിക്കാവുന്ന സൗമ്യമായ പ്രാർത്ഥനകൾ...
നാഥൻ അനുഗ്രഹിക്കട്ടെ...

Comments

Popular posts from this blog

രാത്രിമഴ പെയ്തൊഴിഞ്ഞു.

ആസിംക്കയുടെ ചായ മക്കാനി

പദശുദ്ധികോശം