അവൾ അമ്മയാണ്


    പലപ്പോഴും അവൾ ഒരമ്മയുടെ പരകായ പ്രവേശനത്തിലേക്കെത്തുന്നു. ഭാര്യയോ പെങ്ങളോ ആരുമാകട്ടെ അമ്മയാകുമ്പോഴാണ് അവൾ കൂടുതൽ സുന്ദരിയാകുന്നത്. അവൾക്കും അതാണിഷ്ടം.
കുഞ്ഞനിയനെ താലോലിക്കുമ്പോൾ അവളിൽ ഒരമ്മയുടെ 'ശ്രദ്ധ' കാണാം. തന്റെ പാവക്കുട്ടിയെ ചുംബിക്കുമ്പോൾ ചോദിക്കൂ.. അവൾ പറയും 'എന്റെ കുഞ്ഞാണി'തെന്ന്..  ദുഃഖത്താൽ തലതാഴ്ത്തിയിരിക്കുന്ന തന്റെ പുരുഷനെ അവൾ ചേർത്തു പിടിക്കുമ്പോൾ വീക്ഷിക്കുന്നവർക്ക് ഒരമ്മയുടെ കരുതലായി തോന്നുന്നു.
   നമ്മുടെ കുഞ്ഞുങ്ങളെ അക്ഷരം പഠിപ്പിക്കുന്ന അധ്യാപികമാരെയും  രോഗിയെ പരിചരിക്കുന്ന മാലാഖമാരെയും ഒരമ്മയുടെ പരിപ്രേക്ഷ്യത്തിൽ  അല്ലേ നാം കാണുന്നത്...? എന്നിട്ടും എന്താണ് അവളുടെ നിലവിളികൾ മാത്രം ഉയർന്നു കേൾക്കുന്നത്..? പത്രമാധ്യമങ്ങളിൽ പീഡന വാർത്തകൾ നിറയുന്നത്...?  അവളിലെ അമ്മയെ, പെങ്ങളെ കാണാതാകുമ്പോഴാണത്.
  വ്യഭിചാരം ഒഴിവാക്കാൻ കഴിയില്ലല്ലോ എന്ന് പരിഭവം പറഞ്ഞ അനുചരനോട് നബി(സ്വ) പറഞ്ഞതാണ് നീ ആഗ്രഹിക്കുന്നവൾ നിന്റെ അമ്മയോ പെങ്ങളോ ആണെന്നുകരുതാൻ. അവളും ഒരമ്മയാണെന്ന പൊള്ളുന്ന യാഥാർത്ഥ്യം  അവളുടെ നേർക്ക് പതിയുന്ന നേർത്ത നിഴലുകൾ പോലും ഇല്ലാതാക്കും. 

Comments

Popular posts from this blog

രാത്രിമഴ പെയ്തൊഴിഞ്ഞു.

ആസിംക്കയുടെ ചായ മക്കാനി

പദശുദ്ധികോശം