കലാകുടുംബം
വെട്ടിത്തിരുത്തലിനൊടുവിൽ
മഹാകാവ്യമെഴുതി ക്ഷീണിച്ച യുവകവി
കലാകുടുംബത്തിനായി തീൻമേശയിൽ
അഭിമാനപുരസ്സരം വെച്ചു.
ആദ്യ പേജുകൾ കൊണ്ടു
പത്നി തീ പുകച്ചു
ടെലിഫോൺ എൺട്രി
തീർന്നപ്പോൾ നമ്പറെഴുതാൻ
അമ്മ ഒരു പേജും,
ചെവി കടിച്ചപ്പോൾ
അച്ഛനൊരു പേജും കീറി.
കരുണയാൽ
കീറാതെ ഇളയവൻ ചായം
തേച്ചു മറ്റൊരു പേജിൽ.
മൂത്തവൾ മനോഹരമായ
പനിനീർ പൂക്കളാണുണ്ടാക്കിയത്.
വീണ്ടുമയാൾ എഴുതാനിരുന്നു....
Comments
Post a Comment