മൗനം ❣️


    മൗനം സുന്ദരമായൊരു വാക്കാണ്. വാക്കുകൾ മുറിയുന്നതല്ല  ഉള്ളിൽ ഒരു പ്രപഞ്ചം ഒളിപ്പിക്കുന്നതാണ് മൗനം. അമൂർത്തമായ സൗന്ദര്യമാണത്. ചിലരുടെ മൗനം വസ്ത്രം പോലെ മനോഹരമാണ്. ഇടവേളകളിൽ ഒഴുകുന്ന വാക്കുകൾ നീരുറവ പോലെ ശാന്തവും.
   എപ്പോഴും നാം എന്തിനാണിങ്ങനെ ശബ്ദിക്കുന്നത്.? കുഞ്ഞുവാക്കുകൾ കൊണ്ട് വിസ്മയം തീർത്തവനായിരുന്നു പ്രവാചകൻ(സ്വ). സുദീർഘ മൗനവും  ചന്ദമാർന്ന കുഞ്ഞു വാക്കുകളും ഇഴചേർന്നതായിരുന്നു അവിടുത്തെ സംസാരം. ഒരു മാലയിലെ മുത്തുമണികളെ പോലെ അനുചരർക്ക് അതനുഭവപ്പെട്ടു. തലയിലൊരു പക്ഷി ഇരിക്കും പോലെ ശ്രദ്ധാപൂർവ്വം ആ വാക്കുകൾ അവർ കാതോർത്തു. 
   ഒരിക്കൽ കൂട്ടുകാരൻ അബൂബക്കർ (റ)വിനെ ഒരാൾ ചീത്ത വിളിച്ചു. അദ്ദേഹം മൗനം അണിഞ്ഞിരുന്നപ്പോൾ തിരുമേനി കൂട്ടിരുന്നു. ഒടുവിൽ അക്ഷമനായി അദ്ദേഹം പ്രതികരിച്ചപ്പോൾ മൗനം ഉടഞ്ഞു. തിരുമേനി സദസ്സ് ഒഴിഞ്ഞു. ആദ്യം അദ്ദേഹം മൗനം പാലിച്ചപ്പോൾ മലാഖമാരുടെ സാന്നിദ്ധ്യം ഉണ്ടായിരന്നെവെന്നാണ് പിന്നീട് നബി (സ്വ) പറഞ്ഞത്. 
   പരിഹാസശരങ്ങൾക്ക് മുമ്പിലും മൗനം നല്ലൊരു ആയുധമാണ്. മൗനമായി പുഞ്ചിരിച്ച് നോക്കൂ ഏത് പ്രതിയോഗിയും ഒന്ന് ഇടറും ഒടുവിൽ നിരാശനായി മടങ്ങും.
  എല്ലാം അറിയുന്നവനായി പറയുന്നതിലും നല്ലതും മൗനമാണ്. മൗനം അജ്ഞത മറക്കും വിവേകം കാക്കും. അത്രയും സത്യവും ശുദ്ധവും ഗുണവുമുണ്ടെങ്കിൽ മൗനത്തേക്കാൾ മനോഹരമായതെന്തോ പറയാൻ ഉള്ളം വെമ്പുമ്പോൾ വാക്കുകൾ കിനിഞ്ഞിറങ്ങട്ടെ..

#ആത്മവിചാരം

Comments

Popular posts from this blog

രാത്രിമഴ പെയ്തൊഴിഞ്ഞു.

ആസിംക്കയുടെ ചായ മക്കാനി

പദശുദ്ധികോശം