ഫാസിസം: മുസ്വല്ലയാണ് പ്രതിരോധം



   മൂന്നാം ക്ലാസ്സിലെ ലൈലാക്ക് അന്ന് നോമ്പായിരുന്നു. നോമ്പിന്റേതായ ക്ഷീണമൊന്നും അവളിലില്ല. അവളുടെ കൊച്ചു കണ്ണുകൾ തിളങ്ങിക്കൊണ്ടിരിക്കുന്നു. "ഇന്ന് എന്തിനാ മോള് നോമ്പെടുത്തത്" എന്ന ചോദ്യത്തിന് "പൗരത്വത്തിനാണ്...., എല്ലാരും പിടിക്കണുണ്ടല്ലോ.., നമ്മള് ഈ നാട്ടീന്ന് പോകാണ്ടിരിക്കാനാണ് മാഷേ..." എന്നവൾ മറുപടി പറഞ്ഞു.
  ഫാസിസത്തിന്റെ നരനായാട്ടിനെ ഈ സമുദായം എങ്ങനെയാണ് പ്രതിരോധിച്ചതെന്നാണ് പറഞ്ഞ് വരുന്നത്. ഒരു സമുദായത്തെ മുഴുവൻ ഭയത്തിന്റെ മുൾമുനയിൽ നിർത്തുമ്പോൾ, ഈ സമുദായം പ്രതിരോധിച്ചത് ഇങ്ങനെയൊക്കെയാണ്. നമ്മുടെ ഉമ്മമാർ വരെ പ്രാർത്ഥിച്ചും നിയമാനുസൃതം പ്രവർത്തിച്ചും, ഫാസിസത്തെ ചെറുത്തു നിന്നു. ഇതൊന്നും ഓർമ്മകളാകാൻ അത്ര സമയമൊന്നും ആയിട്ടില്ല. എങ്കിലും കൊറോണ വന്നപ്പോൾ നാം  എല്ലാം മറന്ന മട്ടാണ്. ലോക്ക് ഡൗൺ നമ്മുടെ പ്രക്ഷോഭങ്ങൾക്ക് ഒരു പരിധി വരെ തടസ്സം സൃഷ്ടിച്ചിരിക്കാം പക്ഷേ, *നമ്മുടെ സമരാവേശം എങ്ങനെ ചോർന്നു പോകും..?*
   പ്രാർത്ഥനയും പ്രതിരോധവും അവസാനിപ്പിക്കാറായെന്ന് ആരാണ് നമ്മോട് പറഞ്ഞത്...? 
   ഡൽഹിയിലെ ന്യൂനപക്ഷ കമ്മീഷൻ ചെയർമാനും, എഴുത്തുകാരനുമായ ഡോക്ടർ സഫറുൽ ഇസ്ലാം ഖാനെ ആർ.എസ്.എസ് ഭരണ കൂടം രാജ്യദ്രോഹക്കുറ്റം ചുമത്തി അറസ്റ്റു ചെയ്തത് അറിഞ്ഞില്ലേ...?
CAA വിരുദ്ധ സമരത്തിന്‌ നേതൃത്വം കൊടുത്ത ജാമിഅ വിദ്യാർത്ഥികളെ  UAPA ചുമത്തി ജയിലിലടച്ചിരിക്കുന്നു. ഗർഭിണിയായ യുവതിയടക്കം അതിലുണ്ട്.
  കൊറോണാ കാലത്തും ഫാസിസം വംശീയ ഉന്മൂലനം  നടത്തുന്നു. വിമർശിക്കുന്നവരെ കൊന്നും ജയിലിലടച്ചും ഫാസിസം 'സാമൂഹിക അകലം' തീർത്തു കൊണ്ടിരിക്കുകയാണ്.
  ഇനി പറയൂ... പ്രാർത്ഥനകൾ അവസാനിപ്പിക്കാറായോ...?  ഈ റമളാനിൽ നാഥനോട് മനമുരുകി പ്രാർത്ഥിച്ച്, മുസല്ലയിൽ, ഫാസിസത്തിനെതിരെ നമുക്ക് പ്രതിരോധം സൃഷ്ടിക്കാം.... ആവേശം ഒട്ടും ചോർന്ന് പോകാതെ പ്രതിഷേധ സമരങ്ങൾ വീണ്ടും  തുടരാൻ സമയമായെന്ന ഓർമ്മപ്പെടുത്തലോടെ ഈ കുറിപ്പ് അവസാനിപ്പിക്കുന്നു.
 നാഥൻ അനുഗ്രഹിക്കട്ടെ...

Comments

Popular posts from this blog

രാത്രിമഴ പെയ്തൊഴിഞ്ഞു.

ആസിംക്കയുടെ ചായ മക്കാനി

പദശുദ്ധികോശം