ഭയമില്ല ഒരാളെയും
കവിത
videoഭയമില്ല ഒരാളെയും തെല്ലുമെ
കുനിയില്ലൊരാൾക്കു മുമ്പിലും ഒന്നുമെ
ചോര വാർന്നൊലിച്ചിടെ ഞാനൊടുങ്ങുന്നു
നിന്റെ മുന്നിൽ പിടഞ്ഞു പിടഞ്ഞു ഞാനൊടുങ്ങുന്നു
എന്റെ നെഞ്ചകം നിന്റെ വെടിയുണ്ട കൊണ്ട് നിറയുന്നു.
ഉള്ളിൽ അപ്പോഴും അഭിമാനമുയരുന്നു.
പിറന്നതീ മണ്ണിൽ
വളർന്നതീ മണ്ണിൽ
പ്രാണനുരിയുമ്പോഴും ശ്വസിച്ചതീ പ്രാണവായു.
കളവിൻ ഭാണ്ഡ കെട്ടുമായി വന്നുനീ
പിന്നെ ഉപ്പയുടെ ജന്മരേഖയും തിരക്കി നീ
ഒടുവിൽ ഞാൻ അന്യനായി നിൻ രേഖയിൽ
ക്ഷണം ഈ മണ്ണിൽ ഞാൻ അന്യനായി
ചൂഴ്ന്ന കണ്ണുകൾ
കയ്യില്ല,
കാലില്ല
അംഗം പലതുമില്ല
പ്രാണൻ വെടിഞ്ഞ പൂർവ്വികരുറങ്ങും
കബറിലേക്കൊന്ന് എത്തി നോക്ക നീ
Comments
Post a Comment